Join Whatsapp Group. Join now!

എന്‍ ജി ഒ അസോസിയേഷന്‍ സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ സംഗമം നടത്തി

ശമ്പള കമ്മീഷന്‍ ശുപാര്‍ശയക്ക് വിരുദ്ധമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 4.69 ശതമാനം ക്ഷാമബത്ത അഞ്ചു ശതമാനമാക്കി മാറ്റാതെ നാലു ശതമാനമാക്കി Kerala, News, NGO Association Civil Station Protest conducted
കാസര്‍കോട്: (my.kasargodvartha.com 07.02.2019) ശമ്പള കമ്മീഷന്‍ ശുപാര്‍ശയക്ക് വിരുദ്ധമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 4.69 ശതമാനം ക്ഷാമബത്ത അഞ്ചു ശതമാനമാക്കി മാറ്റാതെ നാലു ശതമാനമാക്കി വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ സംഗമം നടത്തി. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി ദാമോദരന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ കെ. മധു, ഹനീഫ ചിറക്കല്‍, കെ സി സുജിത്ത് കുമാര്‍, ഇ മീനാകമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരുണ്‍കുമാര്‍ സി കെ, ശശി എ ടി, പി വത്സല, ജയപ്രകാശ് എം പി, എ വി രാജന്‍, ജയപ്രകാശ്, കെ എം ശ്രീനിവാസന്‍ എം, ഗിരീഷ് കുമാര്‍, മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, NGO Association Civil Station Protest conducted
  < !- START disable copy paste -->

Post a Comment