Join Whatsapp Group. Join now!

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി എസ് ടി എ ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

പി എസ് സി നിയമനങ്ങള്‍ ഉടന്‍ നടത്തുക, മുഴുവന്‍ അധ്യാപകനിയമനങ്ങള്‍ക്കും അംഗീകാരം Kerala, News
കാസര്‍കോട്: (my.kasargodvartha.com 02.02.2019) പി എസ് സി നിയമനങ്ങള്‍ ഉടന്‍ നടത്തുക, മുഴുവന്‍ അധ്യാപകനിയമനങ്ങള്‍ക്കും അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകമാര്‍ച്ച് സംഘടിപ്പിച്ചു.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാസര്‍കോട് ഡിഡിഇ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് കുഞ്ഞികണ്ണന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു.

പി ശശീധരന്‍, എ അനില്‍ കുമാര്‍, ടി വി പ്രദീപ് കുമാര്‍, എ ദാമോധരന്‍, സുരേന്ദ്രന്‍ ചീമേനി, കെ യൂസഫ്, ജി കെ ഗിരീഷ്, എ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ പി എസ് ടി എ ജില്ലാ സെക്രട്ടറി എന്‍ എം തോമസ് സ്വാഗതം പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KPSTA contect march for demanding various needs to DDE Office, Kerala, News.

Post a Comment