Join Whatsapp Group. Join now!

വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ താന്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് വര്‍ഷാവര്‍ഷം സാക്ഷ്യപ്പെടുത്തണം; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്

വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ താന്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് വര്‍ഷാവര്‍ഷം സാക്ഷ്യപ്പെടുത്തണമെന്ന സര്‍ക്കാര്‍ തീരുമാനം Widow pension, Kerala, News, Muslim League, A. Abdul Rahman, IUML on widow pension circular
കാസര്‍കോട്: (my.kasargodvartha.com 14.02.2019) വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ താന്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് വര്‍ഷാവര്‍ഷം സാക്ഷ്യപ്പെടുത്തണമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കാലാകാലങ്ങളിലായി ലഭിച്ചു കൊണ്ടിരിക്കുന്ന അര്‍ഹതപ്പെട്ട ക്ഷേമ പെന്‍ഷനുകള്‍ പോലും സര്‍ക്കാരിന്റെ തല തിരിഞ്ഞ ഉത്തരവ് മൂലം നിഷേധിക്കപ്പെടുകയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സാക്ഷ്യപത്രം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നല്‍കി ക്ഷേമ പെന്‍ഷന്‍ വിതരണം സുതാര്യമാക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
Widow pension, Kerala, News, Muslim League, A. Abdul Rahman, IUML on widow pension circular

സര്‍ക്കാറിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസം അക്ഷയ കേന്ദ്രങ്ങള്‍വഴി മാസ്റ്ററിംഗ് നടത്തേണ്ടതാണന്നും വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എല്ലാവര്‍ഷവും താന്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നല്‍കണമെന്നും 6.11.2017 ന് സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. വീണ്ടും 31.01.2019 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവരും പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഒഫീസറുടെ സര്‍ട്ടിഫിക്കറ്റ് എല്ലാ ഡിസംബര്‍ മാസവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ സെക്രട്ടറി മുമ്പാകെ ഹാജരാക്കണമെന്നും ഹാജരാക്കത്തവരുടെ പെന്‍ഷന്‍ തടയണമെന്നും നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്.

പല ഗസറ്റഡ് ഉദ്യോഗസ്ഥരും മേല്‍ കാര്യം സാക്ഷ്യപ്പെടുത്താന്‍ തയ്യാറാവുന്നില്ല. ഇതര ജില്ലകളില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കറിയാത്ത കാര്യം സാക്ഷ്യപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. ഇത് കാരണം സാക്ഷ്യപത്രത്തിന് വേണ്ടി ആയിരക്കണക്കിന് വിധവകളും അവിവാഹിതരും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ദുരിതമനുഭവിക്കുകയാണെന്നും എ അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Widow pension, Kerala, News, Muslim League, A. Abdul Rahman, IUML on widow pension circular. 

Post a Comment