മഞ്ചേശ്വരം: (my.kasargodvartha.com 12.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഇവരെ നിയമത്തിന് മന്നില്‍ കൊണ്ടുവരാന്‍ പോലീസ് ആര്‍ജ്ജവം കാട്ടണമെന്നും എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ശബരിമലയില്‍ സ്ത്രീകള്‍ കയറിയതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ മൂന്നിന് നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മഞ്ചേശ്വരം ബായാര്‍ മുളിഗദ്ദെ സ്വദേശിയും മദ്രസാധ്യാപകനുമായ അബ്ദുല്‍ കരീം മുസ്ലിയാരുടെ നില ഗുരുതരമായി തുടരുകയാണ്. തലക്ക് മാരകമായി പരിക്കേറ്റ അധ്യാപകന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലയ്‌ക്കേറ്റ അടിയില്‍ തലച്ചോറിന് പരിക്കേറ്റതായാണ് വിവരം.
കേസില്‍ ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇത് പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അവര്‍ ആരോപിച്ചു.
ശബരിമല ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപം നടത്താനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. അതിന്റെ ഭാഗമാണ് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മദ്രസാധ്യാപകന് നേരെ നടന്ന ആക്രമണം. സംഘ്പരിവാര്‍ കലാപ ശ്രമങ്ങളെ പോലീസ് അധികാരികള്‍ ഗൗരവത്തില്‍ കാണണം. ഗൂഢാലോചനകള്‍ പുറത്ത് കൊണ്ട് വരണം. എസ്ഡിപിഐ ആവശ്യപ്പെട്ടു
മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, ഹമീദ് ഹൊസങ്കടി, നസീര്‍ ഉപ്പള സംസാരിച്ചു.
Keywords: News, Kerala, SDPI, Manjeswaram, Harthal, SDPI against police on Hartal violence