Join Whatsapp Group. Join now!

സംസ്‌കൃതം ദേശീയ സെമിനാര്‍ ശനിയാഴ്ച

സംസ്‌കൃതം അക്കാദമിക് സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്‌കൃതം ദേശീയ സെമിനാര്‍ Sanskrit national Seminar, Kerala, News, Press Conference, Kasaragod, Sanskrit national Seminar on Saturday
കാസര്‍കോട്: (my.kasargodvartha.com 17.01.2019) സംസ്‌കൃതം അക്കാദമിക് സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്‌കൃതം ദേശീയ സെമിനാര്‍ ശനിയാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Sanskrit national Seminar, Kerala, News, Press Conference, Kasaragod, Sanskrit national Seminar on Saturday

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സംസ്‌കൃത ഭാഷാപോഷണ വിഘാതാ: പരിഹാരാഞ്ച എന്ന വിഷയത്തില്‍ ശ്യംഗേരി രാജീവ് ഗാന്ധി ക്യാമ്പസിലെ അസോ. പ്രഫ. ഡോ. രാമചന്ദ്രുലു ബാലാജിയും പരിഭാഷയാ പരിലസന്ത്യ: സംസ്‌കൃതകൃതയ: എന്ന വിഷയത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തിലെ പ്രൊഫ. ഡോ. ഇ ശ്രീധരനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ സംസ്‌കൃതം അക്കാദമിക കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡോ. സുനില്‍കുമാര്‍ കോറോത്ത്, സ്വാഗത സംഘം ചെയര്‍മാന്‍ പി.എന്‍. മധുസൂദനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഇ.എ. ഹരികുമാര്‍, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ നീലമന ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sanskrit national Seminar, Kerala, News, Press Conference, Kasaragod, Sanskrit national Seminar on Saturday 

Post a Comment