കാഞ്ഞങ്ങാട്: (my.kasargodvartha.com 24.01.2019) സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് കൂക്കാനം റഹ് മാന്‍ എന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. ജീവിതവഴിയില്‍ ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാണ് കൂക്കാനത്തിന്റെ രചനകളെന്നും എം പി അഭിപ്രായപ്പെട്ടു. കൂക്കാനം റഹ് മാന്‍ രചിച്ച 'നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ കുമാരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. രാജന്‍ വി ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. എം ബാലന്‍ പുസ്തക പരിചയം നടത്തി. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ വി സുധാകരന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍, അത്തീഖ് ബേവിഞ്ച, സുന ചന്ദ്രന്‍, രാജന്‍ കൊടക്കാട്, കെ ജി കൊടക്കാട് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
പാന്‍ടെക് സുരക്ഷ പ്രൊജക്റ്റ് മാനേജര്‍ രതീഷ് അമ്പലത്തറ സ്വാഗതവും സുഹറ ഇബ്രാഹിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: P Karunakaran MP, Kerala, News, Kookkanam Rahman, Article, Book, P Karunakaran MP on Kookkanam Rahman