Join Whatsapp Group. Join now!

കിംഗ് കാനോത്ത് സമൂഹവിവാഹവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച

എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘിപ്പിക്കുന്ന കിംഗ് കാനോത്ത് സമൂഹവിവാഹവും സാംസ്‌കാരിക സമ്മേളനവും Kerala, News, King Kanoth community marriage on Saturday
കാസര്‍കോട്: (my.kasargodvartha.com 04.01.2019) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘിപ്പിക്കുന്ന കിംഗ് കാനോത്ത് സമൂഹവിവാഹവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാഅ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെയര്‍മാന്‍ ഹനീഫ വൈ എ പതാക ഉയര്‍ത്തും. വൈകുന്നേരം കുടുംബ സംഗമം നടക്കും. രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം നടക്കും. മൂന്ന് യുവതീ-യുവാക്കള്‍ക്കാണ് കിംഗ് കാനോത്ത് മംഗല്യമൊരുക്കുന്നത്. ദമ്പതികള്‍ക്കുള്ള സ്വര്‍ണം, വസ്ത്രം, വിവാഹ ദിവസത്തെ ഭക്ഷണം തുടങ്ങി പരിപൂര്‍ണ ചെലവുകള്‍ ക്ലബ്ബ് തന്നെ വഹിക്കും. കൂടാതെ വീടുവെക്കാനുള്ള സ്ഥലവും നല്‍കുന്നുണ്ട്. എരിയപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം വളപ്പില്‍ ആമു നഗറിലാണ് പരിപാടി നടക്കുന്നത്.

പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും നികാഹിന് കാര്‍മികത്വം വഹിക്കും. യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, എരിയപ്പാടി ഖത്വീബ് ഖമറുദ്ദീന്‍ ഫൈസി അള്‍ ബദ് രി, ആലംപാടി ഖത്വീബ് മുജീബ് റഹ് മാന്‍ ബാഖവി കൊല്ലം, സംയുക്ത ജമാഅത്ത് ട്രഷറര്‍ എന്‍ എ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

വൈകുന്നേരം മൂന്ന് മണിക്ക് സാംസ്‌കാരിക സമ്മേളനം കര്‍ണാടക നഗരവികസന വകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു ഐ എ എസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് തുങ്ങിയവര്‍ മുഖ്യാത്ഥികളായെത്തും. സി സി ടി വി സമര്‍പ്പണം കാസര്‍കോട് എ എസ് പി ശില്‍പ്പ ബി ഐപിഎസ് നിര്‍വഹിക്കും.

ഖുര്‍ആന്‍ മനപാഠമാക്കി അന്താരാഷ്ട്രാ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനീധികരിച്ച എരിയപ്പാടിയിലെ ഹാഫിസ് ഖാദര്‍ ഹസനെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കും. സ്ഥലം ഖത്വീബ് ഖമറുദ്ദീന്‍ ഫൈസിക്ക് ക്ലബ്ബ് നല്‍കുന്ന വീടുവെക്കാനുള്ള സ്ഥലത്തിന്റെ പ്രമാണം വേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ കൈമാറും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വൈ എ ഹനീഫ, കണ്‍വീനര്‍ എസ് എ മൊയ്തീന്‍, പ്രസിഡണ്ട് എ ബഷീര്‍, സെക്രട്ടറി വൈ എ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ വൈ എ അൗഫ്, അബ്ബാസ് മൂലയില്‍, പി എ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, King Kanoth community marriage on Saturday
  < !- START disable copy paste -->

Post a Comment