Join Whatsapp Group. Join now!

മികച്ച സേവനത്തിനുള്ള എസ് കെ എസ് എസ് എഫ് ശംസുല്‍ ഉലമ അവാര്‍ഡ് ഇബ്രാഹിം ഫൈസി ജെഡിയാറിന് കൈമാറി

എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഇബ്രാഹിം ഫൈസി ജെഡിയാറിന് പ്രഖ്യാപിച്ച മികച്ച സേവനത്തിനുള്ള ശംസുല്‍ ഉലമ അവാര്‍ഡ് കാസര്‍കോട് അണങ്കൂരില്‍ നടന്ന മനുഷ്യ Kerala, News, Ibrahim Faizi Jediyar Honored
കാസര്‍കോട്: (my.kasargodvartha.com 28.01.2019) എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഇബ്രാഹിം ഫൈസി ജെഡിയാറിന് പ്രഖ്യാപിച്ച മികച്ച സേവനത്തിനുള്ള ശംസുല്‍ ഉലമ അവാര്‍ഡ് കാസര്‍കോട് അണങ്കൂരില്‍ നടന്ന മനുഷ്യ ജാലിക വേദിയില്‍ വെച്ച് കൈമാറി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും നല്‍കി വരുന്ന അവാര്‍ഡിനാണ് ഈ വര്‍ഷം ജെഡിയാര്‍ ഫൈസി അര്‍ഹനായത്. പതിനാല് വയസ് മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തനം ആരംഭിച്ച് സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും പ്രവര്‍ത്തനവീഥിയില്‍ ഇന്നും യുവ പണ്ഡിതന്‍ കര്‍മ്മനിരതനാണെന്ന് എസ് കെ എസ് എസ് എഫ് നേതാക്കള്‍ പറഞ്ഞു.

സംഘടന പ്രവര്‍ത്തനം ജില്ലയില്‍ സജീവമാക്കുന്നതിലും ശാത്രീയമാക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിലപ്പെട്ടതാണ്. സംഘടനയുടെ പ്രഥമ ജില്ലാ സമ്മേളനം നടന്നത് 2009 ലാണ്. കാസര്‍കോട് വാദീ ദീനാറില്‍ വലിയ ജനപങ്കാളിത്വത്തോടെയായിരുന്നു സമ്മേളനം നടന്നത്. വിദേശ അതിഥികളെ കൊണ്ടും നേതാക്കളെ കൊണ്ടും ശ്രദ്ധേയമായിരുന്നു. മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമ്മേളന വേദി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി അനുഗ്രഹിച്ച പ്രസ്തുത സമ്മേളനം ജില്ലയില്‍ സംഘടനയെ ജനകീയമാക്കുന്നതില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമസ്ത പ്രസിഡന്റ് മര്‍ഹൂം റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ വിദേശ പ്രതിനിധികളായി ശൈഖ് ഖാരിഹ് മുഹമ്മദ് ഇര്‍ഫാന്‍, ശൈഖ് സയ്യിദ് ശാഗില്‍ഇമാം തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചിരുന്നു. അന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ജെഡിയാര്‍ ഫൈസി.

ജില്ലാ കമ്മിറ്റി എല്ലാവര്‍ഷവും റമദാനില്‍ സംഘടിപ്പിക്കാറുള്ള റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പ്രതികരിക്കാന്‍ പോലും ഭയപ്പെട്ടിരുന്ന സമയത്ത് ആര്‍ജ്ജവത്തോടെ പ്രതികരിച്ചതും നിര്‍ണായക ഘട്ടങ്ങളിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹം ജനറല്‍ സെക്രട്ടറിയായ കമ്മിറ്റിയായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരനാണ് ഇബ്രാഹിം ഫൈസി. എസ് കെ എസ് എസ് എഫ്  ബേഡഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്, ചെര്‍ക്കള മേഖല ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പതിനാല് വര്‍ഷത്തോളം ഉളിയത്തടുക്ക അണങ്കൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിയായിരുന്നു.

കാസര്‍കോട്ട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ കമ്മിറ്റി കണ്‍വീനറായും ജില്ലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. സമസ്ത പ്രസിഡണ്ടുമാരായ മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കുമരം പുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രെഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ കോളേജിലെ അദ്ദേഹത്തിന്റെ പ്രഥാന ഗുരുനാഥന്മാരാണ്. പ്രഥമ ദര്‍സ് പഠനം സ്വദേശമായ ബന്തടുക്ക ഏണിയാടിയിലായിരുന്നു. പീന്നീട് ദീര്‍ഘകാലം നെല്ലിക്കുന്നിലായിരുന്നു ദര്‍സ് പഠനം. മര്‍ഹൂം പി എ അബദുര്‍ റഹ് മാന്‍ ബാഖവി ജുനൈദി ഉസ്താദ് തിരുവട്ടൂരാണ് പ്രഥാന ഗുരുനാഥന്‍. പി സുലൈമാന്‍ ദാരിമി മലപ്പുറം, ജി എസ് അബ്ദുര്‍ റഹ് മാന്‍ മദനി, പി എം അബ്ദുല്‍ ഹമീദ് മദനി എന്നിവരും ദര്‍സിലെ ഗുരുനാഥന്മാരാണ്.

എസ് എസ് എല്‍ സിയാണ് ഭൗതിക പഠനം. പരേതരായ അബ്ദുര്‍ റഹ് മാന്‍- ആമിന ദമ്പതികളുടെ മകനായി 1982ല്‍ ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. ഇപ്പോള്‍ വര്‍ഷങ്ങളമായി ചെങ്കളയിലാണ് സ്ഥിരതാമസം. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന യുഎം അബ്ദുര്‍ റഹ് മാന്‍ മൗലവി അവാര്‍ഡ് സമ്മാനിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എം സി ഖമറുദ്ദീന്‍, കെ ടി അബ്ദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ചെങ്കളം അബ്ദുല്ല ഫൈസി, ഹംസത്തു സഅദി, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് എന്‍ പി എം ശറഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് കെ എസ് മുഹമ്മദ് ശമീം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ഫൈസി വെള്ളായിക്കോട്, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, മുഹമ്മദ് ഫൈസി കജ, സി ടി അബ്ദുല്‍ ഖാദര്‍, എം എ ഖലീല്‍, മുശ്താഖ് ദാരിമി, ശറഫുദ്ദീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി, സുബൈര്‍ നിസാമി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സുബൈര്‍ ദാരിമി, സിദ്ദീഖ് ബെളിഞ്ചം, നാഫിഹ് അസ്അദി, ജൗഹര്‍ ഉദുമ, മുഹമ്മദലി മൗലവി സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ibrahim Faizi Jediyar Honored
  < !- START disable copy paste -->

Post a Comment