Join Whatsapp Group. Join now!

പെണ്‍കുട്ടികള്‍ക്കുള്ള നാടകക്യാമ്പ് 'ജ്വാല'യ്ക്ക് കുറ്റിക്കോലില്‍ 25 ന് തുടക്കം

സമഗ്രശിക്ഷ പദ്ധതിയിലെ നൂതനാശയ പ്രവര്‍ത്തനങ്ങള്‍ എന്ന മേഖലയില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന നാടക Drama camp 'Jwala' will be started on 25th, Kasaragod, Press Conference, Kuttikole
കാസര്‍കോട്: (www.kasargodvartha.com 24.01.2019) സമഗ്രശിക്ഷ പദ്ധതിയിലെ നൂതനാശയ പ്രവര്‍ത്തനങ്ങള്‍ എന്ന മേഖലയില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന നാടക ക്യാമ്പായ 'ജ്വാല' 25 മുതല്‍ 28 വരെ കുറ്റിക്കോലില്‍ വെച്ച് നടക്കും. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 7,8,9 ക്ലാസുകളില്‍ പഠനം നടത്തുന്ന വിവിധ ബി.ആര്‍.സി.കളില്‍ നിന്നും തെരഞ്ഞെടുത്ത 30 പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചാണ് ഗേള്‍സ് തിയ്യേറ്റര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
 Drama camp 'Jwala' will be started on 25th, Kasaragod, Press Conference, Kuttikole

പെണ്‍കുട്ടികളുടെ സമഗ്രവ്യക്തിവികാസം ലക്ഷ്യമാക്കി സവിശേഷമായി തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നാടക പരിശീലനം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. ഇതു കൂടാതെ പെണ്‍കുട്ടികള്‍ക്ക് യോഗ, കളരി തുടങ്ങിയ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാമുകളും സംഘടിപ്പിക്കും.

ക്യാമ്പ് പ്രശസ്ത നാടക-നോവല്‍ രചയിതാവ് പി.വി.കെ. പനയാല്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എസ്.എസ്.പി. ശില്‍പ ദ്യാവൈഹ് മുഖ്യാതിഥി ആയിരിക്കും. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.പി. വേണുഗോപാലന്‍ 'പെണ്‍കുട്ടുകളുടെ ശാക്തീകരണം' എന്ന  വിഷയത്തെ അധികരിച്ച് സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.പി.വേണുഗോപാലന്‍, കാസര്‍കോട് ബി.ആര്‍.സി.
ബി.പി.ഒ. ഇന്‍ ചാര്‍ജ്ജ് കൃഷ്ണദാസ് പലേരി, സംഘാടക സമിതി ചെയര്‍മാന്‍ പി. ഗോപിനാഥന്‍, ടി. ശ്രീവിദ്യ, ലളിത എം.എം. എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Drama camp 'Jwala' will be started on 25th, Kasaragod, Press Conference, Kuttikole

Post a Comment