Join Whatsapp Group. Join now!

യേശുദാസിന്റെ പിറന്നാള്‍: കൊല്ലൂരില്‍ സംഗീതാരാധനയും 'സൗപര്‍ണികാമൃതം' പുരസ്‌കാര സമര്‍പ്പണവും ജനുവരി 10ന്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 79-ാം പിറന്നാളിനോടനുബന്ധിച്ച് ജനുവരി 10ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സംഗീതരത്‌നം ഡോ. Kerala, News, Birthday of Yesudas; Party in Kollur
കാസര്‍കോട്: (my.kasargodvartha.com 07.01.2019) ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 79-ാം പിറന്നാളിനോടനുബന്ധിച്ച് ജനുവരി 10ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സംഗീതരത്‌നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാരാധന നടക്കും. യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് 2000-ത്തിലാണ് മൂകാംബികാ സംഗീതാരാധനാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.

തുടര്‍ച്ചയായ 19-ാം വര്‍ഷമാണ് ഇത്തവണത്തെ സംഗീതാരാധന. പുലര്‍ച്ചെ മുതല്‍ സന്ധ്യവരെ നീളുന്ന സംഗീതാരാധനയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സംഗീതജ്ഞര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീ മൂകാംബികാ സംഗീതാരാധനാ സമിതി ഏര്‍പ്പെടുത്തിയ അഞ്ചാമത് 'സൗപര്‍ണികാമൃതം' പുരസ്‌കാരത്തിന് പ്രശസ്ത മൃദംഗവിദ്വാനും സംഗീതജ്ഞനുമായ എന്‍. ഹരിയാണ് അര്‍ഹനായത്. പുരസ്‌കാരം സംഗീതാര്‍ച്ചനാവേദിയില്‍ നടക്കുന്ന ചടങ്ങില്‍ യേശുദാസ് സമ്മാനിക്കും. 10,001 രൂപ, ശില്‍പ്പം, പ്രശസ്തിപത്രം, പൊന്നാട എന്നിവ ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

പ്രശസ്ത സംഗീതജ്ഞരായ പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ്മ (2015), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (2016), സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ (2017) കൃഷ്ണനാട്ടം കലാകാരന്‍ പി.ആര്‍. ശിവകുമാര്‍ (2018) എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ 'സൗപര്‍ണികാമൃതം' പുരസ്‌കാരം ലഭിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ചെയര്‍മാന്‍ വി.വി. പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Birthday of Yesudas; Party in Kollur
  < !- START disable copy paste -->

Post a Comment