Join Whatsapp Group. Join now!

കേരളത്തെ ഭ്രാന്താലയമാക്കരുത്; വനിത മതിലിന് മുന്നോടിയായി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

ജനാധിപത്യ മഹിള അസോസിയേഷന്‍ ചെങ്കള വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിത മതിലിന് മുന്നോടിയായി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം Kerala, News, Vanitha Mathil propaganda march conducted
കാസര്‍കോട്: (my.kasargodvartha.com 24.12.2018) ജനാധിപത്യ മഹിള അസോസിയേഷന്‍ ചെങ്കള വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിത മതിലിന് മുന്നോടിയായി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം സുമതി പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. വില്ലേജ് സെക്രട്ടറി എം പത്മാവതി, ജാഥാ ലീഡറും വില്ലേജ് പ്രസിഡണ്ടുമായ ഓമന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കെ കെ പുറത്ത് നിന്നാരംഭിച്ച് കട്ടാരം, ബേവിഞ്ച, കുഞ്ഞിക്കര, ചെര്‍ക്കള, പുലിക്കുണ്ട്, ബേവിഞ്ച സെന്റര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ബേര്‍ക്കയില്‍ ജാഥ സമാപിച്ചു. സമാപന പൊതുയോഗം എന്‍ ആര്‍ ഇ ജി യു ജില്ലാ ട്രഷറര്‍ ടി എം എ കരീം ഉദ്ഘാടനം ചെയ്തു. പത്മാവതി ബേര്‍ക്ക സ്വാഗതം പറഞ്ഞു. ചന്ദ്രാവതി അധ്യക്ഷത വഹിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍, മാനേജര്‍ എന്നിവര്‍ക്ക് പുറമെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ്, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ രവീന്ദ്രന്‍, എ ഐ ഡി ഡബ്ല്യു എ ഏരിയ സെക്രട്ടറി കെ ജയകുമാരി, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഖദീജത്ത് സുഹൈല, സിപിഎം ചെങ്കള ലോക്കല്‍ സെക്രട്ടറി എ.ആര്‍. ധന്യവാദ്, കെ എസ് ടി എ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സദാനന്ദന്‍ മാസ്റ്റര്‍, പി പ്രകാശന്‍, മിനിത രതീഷ്, സ്മിത രാമചന്ദ്രന്‍, മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Vanitha Mathil propaganda march conducted
  < !- START disable copy paste -->

Post a Comment