Join Whatsapp Group. Join now!

'കാഴ്ച 18' ല്‍ ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

'കാഴ്ച 18' ല്‍ ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്. ലോകത്തിന്റെ വിവിധ News, Kerala, Photo Exibition,
കാസര്‍കോട്: (my.kasargodvartha.com 16/12/2018) 'കാഴ്ച 18' ല്‍ ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തെ പ്രമുഖ വനമേഖലകളിലും സന്ദര്‍ശിച്ച് ഫോട്ടോഗ്രാഫര്‍ ദിനേശ് ഇന്‍സൈറ്റ് പകര്‍ത്തിയ ചിത്രങ്ങളാണ് 29ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നത്. തിരഞ്ഞെടുത്ത 30 ലേറെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുക. പലതും പുരസ്‌കാരത്തിന് അര്‍ഹമായവയാണ്.

കാസര്‍കോട് കലാസാംസ്‌കാരിക വേദി ഒരുക്കുന്ന 'കാഴ്ച 18' പരിപാടിയിലാണ് ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുക. രാവിലെ പത്ത് മുതല്‍ പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട് ആറ് മണിക്ക് ആദരിക്കല്‍ ചടങ്ങുമുണ്ടാകും. ദിനേശ് ഇന്‍സൈറ്റിന് പുറമെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകന്‍ യഹ്‌യ തളങ്കര, സിനിമാ സംവിധായകന്‍ കൃഷ്ണന്‍ മുന്നാട്, ഗണിത ശാസ്ത്ര പരിശീലകനും പരിസ്ഥിതി ഛായാഗ്രഹകനുമായ കൃഷ്ണദാസ് പലേരി, യക്ഷഗാന കലാകാരന്‍ വെങ്കിട്രമണ ഹൊള്ള എന്നിവരെ ആദരിക്കും.

പ്രതിഭാ പുരസ്‌കാരം ഹരി ശില്‍പി ചെറക്കാപ്പാറയ്ക്ക് സമ്മാനിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി, ടൗണ്‍ എസ്‌ഐ അജിത് കുമാര്‍, നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, സിനിമാനാടക സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, ജാബിര്‍ സുല്‍ത്താന്‍, ആര്‍കെ കവ്വായി, ഹംസു മേനത്ത് സംസാരിക്കും. തുടര്‍ന്ന് ഫഌവഴ്‌സ് കോമഡി ഉത്സവം, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ് കലാകാരന്മാര്‍ ഒരുക്കുന്ന ഹാര്‍ട്ട് ഓഫ് നൈറ്റ് സംഗീത നാടക, നൃത്ത, നര്‍മ്മ പരിപാടി നടക്കും.
News, Kerala, Photo Exibition, Photo exhibition of Dinesh Insight on 29th

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Photo Exibition, Photo exhibition of Dinesh Insight on 29th

Post a Comment