Join Whatsapp Group. Join now!

ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച സമാപിച്ചു

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഡിസംബര്‍ 14, 15, 16 തിയ്യതികളില്‍ നടത്തപ്പെട്ട കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് സമാപനമായി. വെള്ളിയാഴ്ച്ച വൈകുന്നേരം Kerala, News, Kanniyath Usthad Aandu Nercha ends
ബദിയടുക്ക: (my.kasargodvartha.com 17.12.2018) കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഡിസംബര്‍ 14, 15, 16 തിയ്യതികളില്‍ നടത്തപ്പെട്ട കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് സമാപനമായി. വെള്ളിയാഴ്ച്ച വൈകുന്നേരം പെര്‍ഡാല മഖാം സിയാറത്തോടെ ആരംഭിച്ച വിളംബര റാലിക്ക് ശേഷം സ്ഥാപന പ്രസിഡണ്ട് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി പതാക ഉയര്‍ത്തലോടെ ആരംഭിച്ച ആണ്ട് നേര്‍ച്ച വ്യത്യസ്ത പരിപാടികളിലായി മൂന്ന് ദിവസം നീണ്ടു നിന്നു.

മതപ്രഭാഷണ വേദിയിലെ നിറസാന്നിധ്യമായ നൗഷാദ് ബാഖവി, ഹനീഫ് നിസാമി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, സിംസാറുല്‍ ഹഖ് ഹുദവി, ഖലീല്‍ ഹുദവി കല്ലായം തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂര്‍ വാര്‍ഷികം, കുടുംബ സംഗമം, ആത്മീയ സദസ്സ്, പ്രവാസി പ്രതിനിധികളെ ആദരിക്കല്‍ തുടങ്ങി പല പരിപാടികളും സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഖാസി എം എ ഖാസിം മുസ്ലിയാര്‍, സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍, എം എസ് മദനി തങ്ങള്‍ ഓലമുണ്ട, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപന ദിവസമായ ഞായറാഴ്ച്ച രാത്രി സയ്യിദ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥന നടത്തി. യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന സദസ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം മുഖ്യഭാഷണം നടത്തുകയും കെ. ടി അബ്ദുല്ല ഫൈസി വെളിമുക്ക് കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഫസലു റഹ് മാന്‍ ദാരിമി കുംബഡാജെ സ്വാഗതവും ബദ്‌റുദ്ദീന്‍ താസിം പള്ളത്തടുക്ക നന്ദിയും പറഞ്ഞു. സി ടി അഹമ്മദ് അലി, സഈദ് തെക്കില്‍, ഹനീഫ് ഹുദവി ദേലംപാടി, റഷീദ് ബെളിഞ്ചം, ഹസൈനാര്‍ ഹാജി ടിംബര്‍, അബൂബക്കര്‍ ഹാജി ചെറൂണി തുടങ്ങിയവര്‍ സംബന്ധിച്ചു. കൂട്ടു പ്രാര്‍ത്ഥനക്ക് ശേഷമാണ് അന്നദാനം വിതരണം ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kanniyath Usthad Aandu Nercha ends
  < !- START disable copy paste -->

Post a Comment