മഞ്ചേശ്വരം: (my.kasargodvartha.com 12.11.2018) വളരെ സമാധാനത്തോടെയുള്ള രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മച്ചംപാടി പ്രദേശത്തെ ഭീതിപ്പെടുത്തി കൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമണത്തില്‍ എസ്.ഡി.പി.ഐ മഞ്ചേശ്വരം കമ്മിറ്റി പ്രതിഷേധിച്ചു. കൊലക്കേസ് പ്രതിക്ക് ക്വട്ടേഷന്‍ നല്‍കിയും, കഞ്ചാവ് മാഫിയകളെ കൂട്ടുപിടിച്ചും മച്ചംപാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമണങ്ങള്‍ക്ക് ലീഗ് വലിയ വില നല്‍കേണ്ടി വരുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ലീഗ് നിലക്ക് നിര്‍ത്തണമെന്നും എസ് ഡി പി ഐ പറഞ്ഞു.
ഏകപക്ഷീയമായ അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് മാഫിയകളില്‍ നിന്നും പണം കൈപറ്റി കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മഞ്ചേശ്വരത്തെ ചില പോലീസുകാര്‍ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു. കറ്റക്കാരായ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് മജീദ് വോര്‍ക്കാടി, ഇഖ്ബാല്‍ ഹൊസങ്കടി, സക്കരിയ്യ ഉദ്യാവരം, ഇഖ്ബാല്‍ പൊസോട്ട്, അന്‍സാര്‍ ഹൊസങ്കടി, ഫാറൂഖ് പച്ചംമ്പള, മുബാറക്ക് കടമ്പാര്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI against Muslim League
< !- START disable copy paste -->
Keywords: Kerala, News, SDPI against Muslim League
< !- START disable copy paste -->