Join Whatsapp Group. Join now!

ജസീമിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ Kerala, News, Jaseem's death; memorandum submitted to CM
കാസര്‍കോട്: (my.kasargodvartha.com 14.11.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

ജസീമിന്റെ മരണം കൊലപാതമാണെന്നും ഇത് അപകട മരണമാക്കി ഒതുക്കി തീര്‍ക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം സംശയാസ്പദമാണെന്നും, കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നുമാവശ്യപ്പെട്ടു കൊണ്ട് ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികളും, ജസീമിന്റെ വല്യുമ്മയുമടങ്ങുന്ന സംഘം മുന്‍ ഉദുമ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്റെ നേതൃത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.

കാര്യങ്ങള്‍ പഠിച്ച് ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കബീര്‍ മാങ്ങാട്, ഇബ്രാഹിം കീഴൂര്‍, മുഹമ്മദ് മദനി, ഫൈസല്‍ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jaseem's death; memorandum submitted to CM
  < !- START disable copy paste -->

Post a Comment