Join Whatsapp Group. Join now!

ലോക പ്രമേഹദിനത്തില്‍ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടത്തി

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ജനമൈത്രി പോലീസ്, കേരളNews, Kerala, Medical camp, Inauguration,
കാസര്‍കോട്:(my.kasargodvartha.com 14/11/2018) ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ജനമൈത്രി പോലീസ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വയോമിത്രം, എച്ച് എന്‍ സി ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ കാസര്‍കോട് കെ ഡി സി ലാബില്‍ സൗജന്യ ഷുഗര്‍- രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡയബറ്റോളജിസ്റ്റ് ഡോക്ടര്‍ ഷരീഫ് കെ. അഹമ്മദിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിച്ചു.

ജനമൈത്രി പോലീസ് സി ആര്‍ ഒ കെ പി വി രാജീവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പി ആര്‍ ഒ വേണുഗോപാലന്‍, കേരള സാമൂഹ്യസുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജയിംസ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആസിയ, എച്ച് എന്‍ സി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ അബു യാസിര്‍ കെ പി എന്നിവര്‍ പങ്കെടുത്തു. ഷിനി ജെയ്‌സന്‍, അഫീഫ്, അബ്ബാസ്, ആഇശത്ത് ഹുമൈറ, ആശ മോള്‍ എന്നിവര്‍ രക്തപരിശോധനക്ക് നേതൃത്വം നല്‍കി.

News, Kerala, Medical camp, Inauguration, Free Sugar check up camp Conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Medical camp, Inauguration, Free Sugar check up camp Conducted


Post a Comment