Kerala

Gulf

Chalanam

Obituary

Video News

നവ്യാനുഭവമായി ദുബൈ നടന്ന കുംബഡാജെക്കാരുടെ 'നാട്ടു കൂട്ടം-2018'

ദുബൈ: (my.kasargodvartha.com 11.11.2018) യു.എ.ഇ കെ എം സി സി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നാട്ടു കൂട്ടം-2018 പരിപാടി നവ്യാനുഭവവും ഏറെ ആനന്ദകരവുമായി മാറി. ദുബൈ അല്‍ ഖവാനീജിലെ മുഷ് രിഫ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തിലെ വിവിധ ശാഖകള്‍ തമ്മില്‍ നടന്ന സൗഹൃദ മല്‍സരങ്ങളില്‍ നാടന്‍ കളികളും കബടി, വോളിബോള്‍, കമ്പവലി തുടങ്ങി കായിക മത്സരങ്ങളും നടന്നു.

രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി രാത്രി വരേ നീണ്ടു നിന്നു. മഗ് രിബ് നിസ്‌കാര ശേഷം നടന്ന അനുസ്മരണ സംഗമവും അനുമോദന ചടങ്ങും ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശാഫി മര്‍പ്പനടുക്ക സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ അസീസ് കമാലിയ, മറ്റു നേതാക്കളായ സിദ്ദീഖ് ചൗക്കി, അബ്ദുല്ല ബെളിഞ്ചം, എം എസ് ഹമീദ്, അബ്ദുല്‍ ഖാദര്‍ ബെളിഞ്ചം, ഐ.പി.എം ഇബ്രാഹിം, സഫ് വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, സുബൈര്‍ അബ്ദുല്ല, റഫീഖ് എതിര്‍ത്തോട്, നാസര്‍ മല്ലം, നൗഫല്‍ ചേരൂര്‍, സത്താര്‍ നാരമ്പാടി, മുഷ്താഖ് സി.എന്‍
സംസാരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ ഇ കെ മുഹമ്മദ് ഹാജി നന്ദി പറഞ്ഞു.

പഞ്ചായത്തില്‍ നിന്നും വിവിധ എമിറേറ്റുകളില്‍ മണ്ഡലം-ജില്ലാ ഭാരവാഹിത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ശാഫി മാര്‍പ്പനടുക്ക, അബ്ദുല്ല ബെളിഞ്ചം, ഇ.കെ. മുഹമ്മദ് ഹാജി, സിദ്ദീഖ് കെ.എസ് എന്നിവര്‍ക്ക് സലാം കന്യപ്പാടി ഉപഹാരം സമര്‍പ്പിച്ചു. വിവിധ കലാ പരിപാടികളില്‍ 66 പോയിന്റ് നേടി കുംബഡാജെ ശാഖ ഓവറോള്‍ ചാമ്പ്യന്മാരായി. 63 പോയിന്റോടെ അന്നടുക്ക ശാഖ രണ്ടാം സ്ഥാനവും 48 വീതം പോയിന്റ് നേടി ചെറൂണി, ബെളിഞ്ചം ശാഖകള്‍ മൂന്നാം സ്ഥാനവും നേടി. അബ്ദുല്ല ബെളിഞ്ചം ഡയറക്ടറും വൈ ഹനീഫ കുംബഡാജെ കോര്‍ഡിനേറ്ററുമായി നടന്ന നാട്ടു കൂട്ടം പഞ്ചായത്തിലെ നൂറ് കണക്കിന് പ്രവര്‍ത്തകന്മാര്‍ക്ക് തികച്ചും പ്രവാസ ജീവിതത്തില്‍ കിട്ടുന്ന സുന്ദരമായ നിമിഷങ്ങളായി മാറി.

പഞ്ചായത്ത് കെ.എം.സി.സി നേതാക്കളായ ബഷീര്‍ പാലകം,അദുലു അന്നടുക്ക, ഇബ്രാഹിം ബെളിഞ്ചം, ലത്വീഫ് കുദിങ്കില, ബഷീര്‍ എം എ, റഷീദ് മരിക്കാനം, സിദ്ദീഖ് ബി എച്ച്, ഖാദര്‍ പൊയില്‍, ജി ബി അബ്ദുര്‍ റഹ് മാന്‍, ബി.എന്‍ റസാഖ്, മൊയ്തു ചെറൂണി, ജാബു കുംബഡാജെ, ഖലീല്‍ വൈ, നാസര്‍ വൈ, ജാബിര്‍ അന്നടുക്ക, സിദ്ദീഖ് ബെളിഞ്ചം എന്നിവര്‍ ശാഖാ തലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരായി മത്സരങ്ങള്‍ നിയന്ത്രിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai Kumbadajekkar meet conducted
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive