Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരസഭയിലേക്കുള്ള യൂത്ത് ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട് നഗരസഭയുടെ ഇടത് ദുര്‍ ഭരണത്തിനെതിരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗും അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും സംയുക്തമായി നടത്തിയ മാര്‍ച്ചില്‍ Kerala, News, Muslim League march to Kanhangad Municipality
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.10.2018) കാഞ്ഞങ്ങാട് നഗരസഭയുടെ ഇടത് ദുര്‍ ഭരണത്തിനെതിരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗും അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും സംയുക്തമായി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. അജാനൂര്‍ തെക്കെപ്പുറത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് ഇടനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

തോന്നിയ പോലെ ഭരണം നടത്തി നഗരസഭയെ ആഭാസ കേന്ദ്രമാക്കിയാല്‍ മുസ്ലിം യൂത്ത് ലീഗിന്റെ സമരങ്ങള്‍ക്ക് വരും ദിവസങ്ങളില്‍  കാഞ്ഞങ്ങാട് സാക്ഷിയാവുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയെ ഒരു റിയല്‍ എസ്‌റ്റേറ്റ് കേന്ദ്രമാക്കി കാണാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ അടക്കമുള്ളവരെ അടിച്ചോടിക്കുകയാണ്. ചെയര്‍മാന്റെ ദുര്‍ഭരണം തുടര്‍ന്നാല്‍ യൂത്ത്ലീഗ് കൈയും കെട്ടി നോക്കിനില്‍ക്കുകയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ആവിയില്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്ത് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എംപി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, മുസ്ലിം സംസ്ഥാന കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്ത്, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. എന്‍ എ ഖാലിദ്, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസുദ്ദീന്‍ കൊളവയല്‍, ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി, കരീം കുശാല്‍ നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സലീം ബാരിക്കാട്, ആസിഫ് ബല്ലാകടപ്പുറം, റിയാസ് മുക്കൂട് എന്നിവര്‍ നേതൃത്വം നല്‍കി.
 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League march to Kanhangad Municipality
  < !- START disable copy paste -->

Post a Comment