Join Whatsapp Group. Join now!

ചെമ്മനാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിവേട്ട; ഉത്തരവാധികള്‍ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ധിക്കാന്‍ നേതൃത്വം നല്‍കുകയും നിര്‍ദേശം നല്‍കുകയും ചെയ്ത പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ Kerala, News, Youth league on Chemnad school issue
കാസര്‍കോട്: (my.kasargodvartha.com 23.09.2018) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ധിക്കാന്‍ നേതൃത്വം നല്‍കുകയും നിര്‍ദേശം നല്‍കുകയും ചെയ്ത പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് കലാകായിക പരിപാടികള്‍ നടക്കുമ്പോള്‍ ആവേശവും, ആഘോഷവും സ്വാഭാവികമാണ്. എന്നാല്‍ അതിരു കവിയാതിരിക്കാനുള്ള നിയന്ത്രണവും, ഇടപെടലും നടത്താന്‍ സംഘാടകരായ അധ്യാപകര്‍ക്ക് ഉത്തരവാദിത്വമുണ്ട്. മുന്‍വിധി വെച്ചും, വിദ്യാര്‍ത്ഥികളെ ശത്രുപക്ഷത്ത് കണ്ട് വേട്ടയാടാനും ശ്രമിച്ച അധ്യാപര്‍ക്ക് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതിലുള്ള ഉത്തരവാദിത്വത്തെ
കണ്ടില്ലെന്ന് നടിക്കാനാകില്ല.

വിദ്യാര്‍ത്ഥികളോടും, സ്ഥാപനത്തോടും കൂറില്ലാത്ത ഒരു കൂട്ടം അധ്യാപകരുടെ ചെയ്തികള്‍ സ്ഥിരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണെന്നും
ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ കോമ്പൗണ്ടെന്ന പരിഗണന വെക്കാതെ കലാപ കേന്ദ്രമെന്ന പോലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് നടപടി ദുരൂഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് ള്ളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Youth league on Chemnad school issue
  < !- START disable copy paste -->

Post a Comment