Join Whatsapp Group. Join now!

എസ് എസ് എഫ് സിഗ്‌നിഫെയര്‍ സഅദിയ്യയില്‍

മഴവില്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി SSF, Press Conference, Kerala, News, Kasargod, SSF Signifier in Sa-adiya
കാസര്‍കോട്: (my.kasargodvartha.com 29.09.2018) മഴവില്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവൃത്തി പരിചയമേള സിഗ്‌നിഫെയറിന് കാസര്‍കോട് സഅദിയ്യ ആതിഥ്യമരുളും. ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സിഗ്‌നിഫെയറില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുളള നൂറോളം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
SSF, Press Conference, Kerala, News, Kasargod, SSF Signifier in Sa-adiya

വിദ്യാര്‍ത്ഥികള്‍ പഠനത്തിനൊപ്പം കൈതൊഴിലും പരിശീലിക്കണം എന്ന സന്ദേശത്തിന്റെ പ്രചാരകന്‍ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ എസ് എസ് എഫ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് വിദ്യാത്ഥികളില്‍ ജനോപകാരപ്രദമായ കൈതൊഴില്‍ ശീലിപ്പിക്കാനും സാമൂഹ്യപ്രതിബദ്ധതയുണ്ടാക്കാനുമാണ്. ബുക്ക് ബൈന്റിംഗ്, വലനെയ്ത്ത്, ഓല കൊണ്ടുള്ള വസ്തുക്കള്‍, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇരുപത്തിനാല് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന നൂറുല്‍ ഉലമ എം എ  ഉസ്താദിന്റെ മഖാം സിയാറത്തിന്ന് സയ്യദ് ഇസ്മായില്‍ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ ഹകീം ഹാജി പതാക ഉയര്‍ത്തും. ഉച്ചക്ക് 2.30ന്ന് നടക്കുന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി യുടെ അധ്യക്ഷതയില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉല്‍ഘടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സഅദിയ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുല്‍ റഷീദ് നരിക്കോട് തുടങ്ങിയര്‍ പ്രസംഗിക്കും.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, സൈതലവി ഖാസിമി  ഉബൈദുല്ലാഹി സഅദി, എം  എ അബ്ദുല്‍ വഹാബ്, സി കെ റാഷിദ് ബുഖാരി, എം  ടി ശിഹാബുദ്ദിന്‍ സഖാഫി, ഉബൈദുല്ല സഖാഫി, സലാഹുദ്ദിന്‍ അയ്യൂബി, സി എന്‍ ജാഫര്‍, അസ്ഹര്‍ പത്തനംതിട്ട, ഷാഫി തിരുവനന്തപുരം, എം അബ്ദുര്‍ റഹ് മാന്‍, സി കെ  എം ഫാറൂഖ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എം ഹനീഫ, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഉസ്മാന്‍ സഅദി, തുടങ്ങിയവര്‍ സംബന്ധിക്കും.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹകീം ഹാജി കളനാട്, സലാഹുദ്ദിന്‍ അയ്യൂബി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ജാഫര്‍ സാദിഖ് ആവളം, കെ എം കളത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SSF, Press Conference, Kerala, News, Kasargod, SSF Signifier in Sa-adiya 

Post a Comment