Join Whatsapp Group. Join now!

ഖാസി കേസ്; ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിലേക്ക്, ആറിന് രാപ്പകല്‍ സമരം സംഘടിപ്പിക്കും

കീഴൂര്‍- മംഗളൂരു ഖാസിയും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി വീണ്ടും Kerala, News, Khazi case; Action committee strike on 6th
കാസര്‍കോട്: (my.kasargodvartha.com 02.09.2018) കീഴൂര്‍- മംഗളൂരു ഖാസിയും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിലേക്ക്. സെപ്തംബര്‍ ആറിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ഒപ്പു മരചുവട്ടില്‍ സി എം അബ്ദുല്ല മൗലവിയുടെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി രാപ്പകല്‍ സമരം സംഘടിപ്പിക്കും ഏഴിന് രാവിലെ 10 മണിക്ക് സമരം സമാപിക്കും.

കേസന്വേഷണം സി.ബി.ഐ അനന്തമായി നീട്ടി കൊണ്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് രാപകല്‍ സമരം. രാപകല്‍ സമരത്തിന്റെ ഉദ്ഘാടനം കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. എം.എ. ഖാസിം മുസ്ലിയാര്‍, ഇ.കെ. മഹ് മൂദ് മുസ്ലിയാര്‍, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഡോ.ഡി സുരേന്ദ്രനാഥ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ തുടങ്ങി മത-രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക സംഘടനകളിലെ നിരവധി നേതാക്കള്‍ സംബന്ധിക്കും.

2010 ഫെബ്രുവരി 15 നാണ് മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി മരണപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രാഥമികമായ തെളിവുകള്‍ പോലും ശേഖരിക്കാന്‍ തയ്യാറാകാതെ സംഭവത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടാനുള്ള നീക്കമാണ് നടത്തിയതെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറിയെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ കേസന്വേഷണം
സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഏഴുവര്‍ഷം പിന്നിട്ടിട്ടും കേസന്വേഷണം അനന്തമായി നീട്ടി കൊണ്ട് പോകുന്ന അവസ്ഥയാണ് സി.ബി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Khazi case; Action committee strike on 6th
  < !- START disable copy paste -->

Post a Comment