Join Whatsapp Group. Join now!

ഹാഷിം സ്ട്രീറ്റ് രിഫാഇ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ യു എ ഇ മീറ്റ് സംഘടിപ്പിച്ചു

രിഫാഇ മദ്രസ ഹാഷിം സ്ട്രീറ്റ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ യുഎഇ മീറ്റ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് ദേര കയില്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ Gulf, News, Hashim Street Rifayi Madrasa Old Students Association UAE Meet conducted
ദുബൈ: (my.kasargodvartha.com 24.09.2018) രിഫാഇ മദ്രസ ഹാഷിം സ്ട്രീറ്റ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ യുഎഇ മീറ്റ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് ദേര കയില്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടിയില്‍ യുഎഇയുടെ വിവിധ എമിറേറ്റ്‌സില്‍ നിന്നുള്ള ഒ എസ് എ അംഗങ്ങള്‍ പങ്കെടുത്തു.

യുഎഇ ഒ എസ് എ കമ്മിറ്റി പ്രസിഡണ്ട് ഷഹദാഫ് ആമുഖ പ്രസംഗം നടത്തി. ഒ എസ് എയുടെ പൂര്‍വ്വകാല സ്മരണകളും സമകാലിക പ്രവര്‍ത്തനങ്ങളേയും വിലയിരുത്തി. ജോ. സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ടി.എച്ച് കഴിഞ്ഞ വര്‍ഷത്തെ ഒ എസ് എയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഈ വര്‍ഷം ഒ എസ് എ യുടെ സില്‍വര്‍ ജൂബിലി വിപുലമായി നടത്താനുള്ള തീരുമാനങ്ങള്‍ കൈകൊണ്ടു.

ജനറല്‍ സെക്രട്ടറി അഷ്റഫ് ടി എച്ച്, വൈസ് പ്രസിഡന്റ് റിയാസ് മനാല്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. യുഎഇ കമ്മിറ്റിയുടെ അബുദാബി കോ-ഓര്‍ഡിനേറ്റര്‍ സിയാദ് ടി എച്ച് സ്വാഗതവും, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹബീബ് പയ്യോളി നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Hashim Street Rifayi Madrasa Old Students Association UAE Meet conducted
  < !- START disable copy paste -->

Post a Comment