കാസര്‍കോട്: (my.kasargodvartha.com 25.08.2018) പൗരപ്രമുഖനും മുംബൈയില്‍ വ്യാപാരിയുമായ തായലങ്ങാടിയിലെ ഇഖ്ബാല്‍ മോസു (50) നിര്യാതനായി. ദീര്‍ഘകാലമായി മുബൈയില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവരികയായിരുന്നു. മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
സഹോദരി ഫര്‍സാനയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇഖ്ബാല്‍ നാട്ടിലെത്തിയത്. മുംബൈയിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. തായലങ്ങാടിയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു ഇഖ്ബാല്‍. തായലങ്ങാടി- മുംബൈ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു. യഫ തായലങ്ങാടിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

മുഹമ്മദ് ഹക്കീം- ബീവി (ബപ്പ്ടി) ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ. മക്കള്‍: ഫൈസല്‍, ഫാത്വിമ, ഇര്‍ഷാദ്. മറ്റു സഹോദരങ്ങള്‍: ഷബീര്‍, തന്‍വീര്‍, നൗഷാദ്, അനീസ്, ജാസ്മിന്‍. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30 മണിയോടെ തായലങ്ങാടി ഖിള്വര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Updated
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thayalangadi Iqbal Mosu passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thayalangadi Iqbal Mosu passes away
< !- START disable copy paste -->