കല്‍പ്പറ്റ: (my.kasargodvartha.com 30.08.2018) പ്രളയക്കെടുതി നേരിടുന്ന വയനാട്ട് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മജ്‌ലിസ് മഞ്ഞംപാറ. ആദ്യ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം പന്തിപ്പൊയിലില്‍ നിര്‍വഹിച്ചു. ഉരുള്‍ പൊട്ടലിലും മറ്റു കാലവര്‍ഷക്കെടുതിയിലും വീടുകള്‍ നഷ്ടപ്പെട്ട ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ആദൂര്‍ മജ്‌ലിസ് കമ്മിറ്റിയുടെ ആദ്യഘട്ട പുനരധിവാസ പദ്ധതിക്കാണ് വ്യാഴാഴ്ച തുടക്കം കുറിച്ചത്. ആദൂര്‍ മജ്‌ലിസിന്റെ സാമ്പത്തിക സഹായത്തോടെ എസ് വൈ എസ് ജില്ലാ കമ്മിറ്റിയാണ് പന്തിപ്പൊയിലില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് പൂര്‍ണമായി വീട് തകര്‍ന്ന വിധവയും രോഗിയുമായ സ്ത്രീക്ക് പുനര്‍നിര്‍മിച്ചു നല്‍കുന്നത്.
വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം ആദൂര്‍ മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് നിര്‍വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് പി ഹസന്‍ മുസ്‌ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് എം അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ശമീര്‍ സഖാഫി പള്ളിക്കല്‍ ബസാര്‍, ജില്ല പ്രസിഡണ്ട് കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദ് ഹാജി പൊയ്യത്തബെയില്‍, മുഹമ്മദ് ബഷീര്‍ മുടിപ്പു തുടങ്ങിയവരും എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ജില്ലാ സാരഥികളും പങ്കെടുത്തു.
Keywords: Kerala, News, Majlis Manhampara to construct houses for flood victims in Wayanad, SYS, Panthippoyil.