Join Whatsapp Group. Join now!

ദുരിത ഭൂമിയിലെ നിരാലംബര്‍ക്ക് സാന്ത്വനമേകാന്‍ കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് കെ എം സി സിയുമായി കൈകോര്‍ത്തു

കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ദുബൈ കെ.എം.സി.സിയുമായി കൈകോര്‍ത്ത് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ്. ദുരിതാശ്വാസ News, Gulf, Kalanad Charitable Trust's help for flood affected people
ദുബൈ: (my.kasargodvartha.com 19.08.2018) കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ദുബൈ കെ.എം.സി.സിയുമായി കൈകോര്‍ത്ത് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയിലധികം വില വരുന്ന വിഭവങ്ങളാണ് ഇവര്‍ എത്തിച്ചു കൊടുക്കുന്നത്.

കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞിക്ക്, കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് കേന്ദ്ര കമ്മിറ്റി ട്രഷറര്‍ അഹമ്മദ് ഉപ്പ് വിഭങ്ങള്‍ കൈമാറി. 'നിരാലംബര്‍ക്ക് നിര്‍ഭയ ഗ്രാമം' എന്ന പ്രമേയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരികയാണ് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ്.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ എന്താണ് അത്യാവശ്യമെന്നു കെ എം സി സി ഭാരവാഹികളുമായി കാരുണ്യം കളനാട് യു എ ഇ വിവിധ കമ്മിറ്റി ഭാരവാഹികള്‍ ചര്‍ച്ച ചെയ്താണ് വീട്ടുപകരണങ്ങളടങ്ങിയ നിസീമമായ ഈ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കിയത്.


ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ആവശ്യമായ വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്കുള്ള പാത്രങ്ങളും ഉല്‍പ്പെടുന്ന അത്യാവശ്യ സാധനങ്ങളാണ് കൈമാറിയത്. വിഭവങ്ങള്‍ക്ക് പുറമെ സാമ്പത്തിക പിന്തുണ ക്യാമ്പുകളില്‍ കഴിയുന്ന രോഗികള്‍, വൃദ്ധജനങ്ങള്‍, പൂര്‍ണ്ണമായും വീടുകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാത്തവിധം എല്ലാം നഷ്ടപ്പെട്ടവര്‍, ഇത്തരക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൈമാറുമെന്നും ചെയര്‍മാന്‍ ഹക്കീം ഹാജി ജനറല്‍ സെക്രട്ടറി കെ എം കെ ളാഹിര്‍ എന്നിവര്‍ അറിയിച്ചു.

ചടങ്ങില്‍ കെ എം സി സി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി അബ്ബാസ്, കെ എം സി സി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ പള്ളിക്കര, കെ എം സി സി ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ഉദുമ പഞ്ചായത്ത് കെ എം സി സി സെക്രട്ടറി ഹാഷിം പടിഞ്ഞാര്‍, റാഫി ചരുമ്പ, കാരുണ്യം കളനാട് ദുബൈ ജനറല്‍ സെക്രട്ടറി ശാഫി ഗാന്ധി, അഡ്മിനിസ്ട്രേറ്റര്‍ പി ഐ ഷരീഫ്, അബൂദാബി പ്രസിഡണ്ട് ബഷീര്‍ അയ്യങ്കോല്‍, ജനറൽ സെക്രട്ടറി അബ്ദുല്ല പുളുന്തോട്ടി, ഷാര്‍ജ പ്രസിഡണ്ട് സി.എച്ച് അബൂബക്കര്‍, കേന്ദ്ര കമ്മിറ്റി വൈസ് ചെയര്‍മാന്‍ സി ബി ഷരീഫ്, സാന്ത്വനം ജനറല്‍ സെക്രട്ടറി യൂസുഫ് തൊപ്പട്, ഷബീര്‍ ഉപ്പ്, കേരള മുസ്ലിം ജമാഅത്ത് കളനാട് യൂണിറ്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Kalanad Charitable Trust's help for flood affected people

    < !- START disable copy paste -->

Post a Comment