Join Whatsapp Group. Join now!

അത്യുത്തര കേരളത്തിന്റെ കാവലാളായിരുന്നു ചെര്‍ക്കളം അബ്ദുല്ല: എ കെ എം അഷ്‌റഫ്

എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാള്‍ തന്നെയായിരുന്നു അന്തരിച്ച ചെര്‍ക്കളം അബ്ദുല്ല സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം Gulf, News, AKM Ashraf on Cherkalam Abdulla
ദോഹ: (my.kasargodvartha.com 26.08.2018) എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാള്‍ തന്നെയായിരുന്നു അന്തരിച്ച ചെര്‍ക്കളം അബ്ദുല്ല സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ കെ എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. 'ചെര്‍ക്കളം അബ്ദുല്ല സാഹിബ് ഉത്തരദേശത്തിന്റെ കവലാള്‍' എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വികസനം എന്ന വാക്കു പോലും അറിയാത്ത മഞ്ചേശ്വരം മണ്ഡലത്തിന്റെ ബഹുമുഖ വികസനത്തിന് ആധാര ശിലയിട്ടത് അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ വികസന പദ്ധതികളാണ്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് മഞ്ചേശ്വരത്ത്നടപ്പിലായത് കാസര്‍കോടിന്റെയും മഞ്ചേശ്വരത്തിന്റെയും വികസന പദ്ധതികള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയെ പോലും സമീപിക്കാന്‍ മടി കാണിച്ചില്ല. നിസാര കാര്യങ്ങളെല്ലാം വര്‍ഗീയ വത്കരിക്കാനും കലാപങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുന്ന ശക്തികള്‍ സജീവമായിരിക്കുന്ന ഇക്കാലത്ത് മത സൗഹാര്‍ദത്തിന്റെ ഒരു വന്‍ മലയായി ചെര്‍ക്കളം നിലകൊണ്ടതു കൊണ്ട് തന്നെയാണ് സഹ മതസ്ഥരുടെ ഇടയില്‍ ഇത്രയധികം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായതെന്ന് അഷ്‌റഫ് കൂട്ടിചേര്‍ത്തു.

ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡണ്ട്  എസ് എ എം ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ദാരിമി പ്രാര്‍ത്ഥന നടത്തി.  മണ്ഡലം പ്രസിഡണ്ട് റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ എലത്തൂര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, മുട്ടം മഹ് മൂദ്, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ എസ് അബ്ദുല്ല, ആക്ടിംഗ് സെക്രട്ടറി സിദ്ദീഖ് മണിയമ്പാറ, ട്രഷറര്‍ നാസര്‍ കൈതക്കാട്, മൊയ്തീന്‍ ആദൂര്‍, ഹാരിസ് എരിയാല്‍, ഇബ്രാഹിം പെര്‍ള, അഷ്‌റഫ് പടന്ന, കെ എസ് മുഹമ്മദ്, എം വി ബഷീര്‍, മജീദ് ചെമ്പിരിക്ക, ഇഖ്ബാല്‍ അരിമല, അറബി കുഞ്ഞ്, നാസര്‍ ബന്തിയോട്, ഹാഷിം പെര്‍ള തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ്  ബായാര്‍ സ്വാഗതവും സെക്രട്ടറി ഷുക്കൂര്‍ മണിയപാറ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, AKM Ashraf on Cherkalam Abdulla
  < !- START disable copy paste -->

Post a Comment