Join Whatsapp Group. Join now!

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അന്തര്‍ സംസ്ഥാന സാരഥി സംഗമം 18ന്

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ അന്തര്‍സംസ്ഥാന സാരഥീ സംഗമവും നേതൃത്വ പരിശീലനവും 18ന് ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തില്‍Kerala, News, Jamiyyathul Muallimeen State Meet on 18th
കാസര്‍കോട്: (my.kasargodvartha.com 16.07.2018) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ അന്തര്‍സംസ്ഥാന സാരഥീ സംഗമവും നേതൃത്വ പരിശീലനവും 18ന് ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴിലുള്ള 427 റെയ്ഞ്ചുകളിലെ പ്രധാന ഭാരവാഹികള്‍ളടക്കം 2000 പ്രതിനിധികള്‍ സാരഥി സംഗമത്തില്‍ പങ്കെടുക്കും.

കേരളത്തിന് പുറമെ കര്‍ണാടക, ലക്ഷദ്വീപ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടും. 18ന് രാവിലെ ഒമ്പതിന് സുന്നി യുവജനസംഘം സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നതോടെ സാരഥി സംഗമത്തിന് തുടക്കമാവും. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍  ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മുശാവറ അംഗം എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ ആലുവ പ്രാര്‍ഥന നടത്തും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക ലോഗോ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ പ്രകാശനം ചെയ്യും. മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ നിര്‍വ്വഹിക്കും.

പഠന വൈകല്ല്യമുള്ള കുട്ടികളെ കണ്ടെത്തി വളര്‍ത്തി കൊണ്ടുവരുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന പ്രത്യേക പദ്ധതിയുടെ ലോഞ്ചിംഗ് പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ പ്രഖ്യാപിക്കും. അധ്യാപന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള മുഅല്ലിം സുവര്‍ണ സേവന പുരസ്‌കാരം കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, മിത്തബയില്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍, ത്വാഖ അഹ് മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍ എന്നിവര്‍ വിതരണം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ നദ്വി കൂരിയാട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതിന്റെ നിറവില്‍ എന്ന വിഷയത്തിലും ഓണമ്പള്ളി മുഹമ്മദ് ഫൈസി ബഹുസ്വരതയിലെ ഇസ്ലാം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ഡോ. എ.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി സംസാരിക്കും. മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ്, ഇബ്രാഹിം മുസ്ലിയാര്‍ എളേറ്റില്‍, എം.എം ഇമ്പിച്ചിക്കോയ തങ്ങള്‍, ടി.പി അലി ഫൈസി, ലത്വീഫ് മൗലവി ചെര്‍ക്കള, മൊയ്തു മൗലവി ചെര്‍ക്കള, അഡ്വ. ബേവിഞ്ച അബ്ദുല്ല സംബന്ധിക്കും. കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതവും സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലിഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ട്രഷറര്‍ ലത്വീഫ് മൗലവി ചെര്‍ക്കള, ചെര്‍ക്കള റെയ്ഞ്ച് സെക്രട്ടറി മൊയ്തു മൗലവി ചെര്‍ക്കള സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jamiyyathul Muallimeen State Meet on 18th
  < !- START disable copy paste -->

Post a Comment