Join Whatsapp Group. Join now!

മംഗല്‍പാടി പഞ്ചായത്ത് നഗരസഭയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി കെ ടി ജലീലിനും ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി

മംഗല്‍പാടി പഞ്ചായത്ത് നഗരസഭയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനും ആക്ഷന്‍ കമ്മറ്റി നിവേദനംKerala, News, Demand for Mangalpady Municipality; Action committee memorandum Submitted to Minister
മംഗല്‍പാടി: (my.kasargodvartha.com 25.07.2018) മംഗല്‍പാടി പഞ്ചായത്ത് നഗരസഭയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനും ആക്ഷന്‍ കമ്മറ്റി നിവേദനം നല്‍കി. മന്ത്രി കെ ടി ജലീലിനെ നേരിട്ട് കണ്ടാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കിയത്. മുഖ്യമന്ത്രിക്കും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിട്ടുണ്ട്.

മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തണമെന്നത് ഒരു നാടിന്റെ ചിരകാല അഭിലാഷമാണെന്നും അത് നടപ്പിലാക്കാന്‍ നടപടികള്‍ കൈകൊള്ളണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് മദര്‍ ആര്‍ട്ട്, വൈസ് ചെയര്‍മാന്‍ മഹ് മൂദ് കൈക്കമ്പ, ജോയിന്റ് കണ്‍വീനര്‍ ഹമീദ് കോസ്‌മോസ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.


Keywords: Kerala, News, Demand for Mangalpady Municipality; Action committee memorandum Submitted to Minister
  < !- START disable copy paste -->

Post a Comment