Join Whatsapp Group. Join now!

ഭരണകക്ഷി നേതാവ് പ്രതിയായ പീഡന കേസില്‍ ഉന്നത സംഘത്തെ കൊണ്ട് പുനരന്വേഷിപ്പിക്കണം: യൂത്ത് ലീഗ്

പതിനാറുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളില്‍ മാസങ്ങളോളം ഭരണകക്ഷി നേതാവും മറ്റു മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍Kerala, News, Youth league on Political leader's molestation case
ഉപ്പള: (my.kasargodvartha.com 09.06.2018) പതിനാറുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളില്‍ മാസങ്ങളോളം ഭരണകക്ഷി നേതാവും മറ്റു മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ഉന്നത പോലീസ് സംഘത്തെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി റഹ് മാന്‍ ഗോള്‍ഡന്‍ ആവശ്യപ്പെട്ടു.

മദ്യവും കഞ്ചാവും ഉള്‍പ്പെടെ നല്‍കി കുട്ടിയെ പീഡിപ്പിച്ചു എന്നത് ഗൗരവകരമായ സംഭവമാണ്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ പലര്‍ക്കും കാഴ്ച വെച്ചു എന്നുള്ള സംഭവം ഞെട്ടിക്കുന്നതാണ്. പ്രധാന പ്രതിയായ ഭരണകക്ഷി നേതാവിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള പോലീസ് നീക്കം ഭരണ സ്വാധീനം ഉപയോഗിച്ച് കൊണ്ടെന്നാണ് മനസിലാകുന്നത്. കേസില്‍ പ്രതിയായ ഭരണകക്ഷി നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെടാതിരിക്കാന്‍ ഉന്നതതല പോലീസ് സംഘത്തെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ പൊലീസ്  രാഷ്ട്രീയം കളിച്ചാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പീഡനക്കേസ് സംബന്ധിച്ച കുറ്റപത്രത്തില്‍ നിന്നും ഭരണകക്ഷി നേതാവിനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Youth league on Political leader's molestation case
  < !- START disable copy paste -->

Post a Comment