Join Whatsapp Group. Join now!

നഫീസത്ത് ഷിഫാനിക്ക് എം എ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക്

മംഗ്ലൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള സെന്റ് ആഗ്‌നസ് (ഓട്ടോണമസ്) എം.എ. ഇംഗ്ലീഷ്News, Kerala, First rank, Education,
കാസര്‍കോട്:(my.kasargodvartha.com 02/06/2018) മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ എം.എ. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനി തളങ്കര നഫീസത്ത് ഷിഫാനിക്ക് ഒന്നാം റാങ്ക്. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ എ.എ.പ്ലസും രണ്ട് വിഷയങ്ങളില്‍ എ.എ.യും ഒരു വിഷയത്തില്‍ എ.ബി.യും ഗ്രേഡുകള്‍ കരസ്ഥമാക്കി. മൊത്തം പ്രകടനത്തില്‍ എപ്ലസ് ഗ്രേഡോടെയാണ് ഷിഫാനി റാങ്ക് നേട്ടം സ്വന്തമാക്കിയത്. മംഗളൂരു സെന്റ് ആഗ്‌നസ് (ഓട്ടോണമസ്) കോളജ് വിദ്യാര്‍ത്ഥിനിയാണ് ഷിഫാന.

എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ സെന്റ് ആഗ്‌നസ് കോളജിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന റിട്ട. അംബാസഡര്‍ അലന്‍ നസ്റത്തിന്റെ മാതാവ് എലിസബത്ത് ലൂസി നസ്റത്തിന്റെ പേരിലുള്ള എക്സലന്‍സ് പുരസ്‌കാരം ഫെബ്രുവരിയില്‍ കോളജില്‍ വെച്ച് ഷിഫാനിക്ക് സമ്മാനിച്ചിരുന്നു. കോളജ് പി.ജി. കാബിനറ്റ് വൈസ് പ്രസിഡണ്ടായും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട് മെന്റിന്റെ
ആഭിമുഖ്യത്തില്‍ ഫെബ്രുവരി 8,9 തീയതികളില്‍ മംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായും പ്രവര്‍ത്തിച്ചിരുന്നു.

News, Kerala, First rank, Education,Nafeesathu shifana got first rank in M A English exam in Mangalore university


സ്ത്രീ ശാക്തീകരണത്തില്‍ വിദ്യാഭ്യാസത്തിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ ഗോവയിലും പുതിയ തലമുറയില്‍ വര്‍ധിച്ചു വരുന്ന സോഷ്യല്‍ മീഡിയയോടുള്ള ആസക്തി എന്ന വിഷയത്തില്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പളിയിലും നടന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു.

ജെ.സി.ഐ. കാസര്‍കോടിന്റെ സജീവ അംഗമായ ഷിഫാനിക്ക് 2016 ല്‍ ഏറ്റവും മികച്ച വനിതാ ജേസീ പ്രവര്‍ത്തകക്കുള്ള ജെ.സി.ഐ. മേഖലാ പുരസ്‌കാരം ലഭിച്ചിരുന്നു.

ചിന്മയ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് ഷിഫാനി. അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡിലാണ് താമസം. ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹമ്മദിന്റെ ഭാര്യയാണ്. ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സിബ, മിന്‍ഹ, ഹാദി, ഫാദി മക്കളാണ്. നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ തളങ്കര അബ്ദുല്‍ ഖാദറിന്റെയും പി.എസ്. ഹസ്നത്തിന്റെയും മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, First rank, Education, Nafeesathu shifana got first rank in M A English exam in Mangalore university

Post a Comment