Join Whatsapp Group. Join now!

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി; ജിയോളജിയില്‍ വീണ്ടും റാങ്കിന്റെ തിളക്കവുമായി കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി ജിയോളജി പരീക്ഷയില്‍ (ഭൂഗര്‍ഭാശസ്ത്രം) ആദ്യ മൂന്ന് റാങ്കും കാസര്‍കോട് ഗവ. കോളേജിന്. തുടര്‍ച്ചയായാണ് പല വിഷയങ്ങളിലായി കോളേജിലെ Kerala, News, Kannur University examination; First 3 rank for Kasaragod Govt. College in Geology
കാസര്‍കോട്: (my.kasargodvartha.com 10.06.2018) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി ജിയോളജി പരീക്ഷയില്‍ (ഭൂഗര്‍ഭാശസ്ത്രം) ആദ്യ മൂന്ന് റാങ്കും കാസര്‍കോട് ഗവ. കോളേജിന്. തുടര്‍ച്ചയായാണ് പല വിഷയങ്ങളിലായി കോളേജിലെ വിദ്യാര്‍ത്ഥികളെ തേടി വീണ്ടും റാങ്കുകള്‍ എത്തുന്നത്. ജിയോളജിയില്‍ രേവതി ആര്‍ ഒന്നാം റാങ്കും, ചാന്ദ്‌നി ചന്ദ്രന്‍ രണ്ടാം റാങ്കും, അബ്ദുല്‍ ഖാദര്‍ റഫാസ് മൂന്നാം റാങ്കും കരസ്ഥമാക്കി.

നീലേശ്വരം പരപ്പ പ്രതിഭനഗര്‍ സ്വദേശികളായ മനോഹരന്‍- ശ്രീജ ദമ്പതികളുടെ മകളാണ് രേവതി. അജാനൂര്‍ കിഴക്കുംകര സ്വദേശികളായ ചന്ദ്രന്‍- ശശികല ദമ്പതികളുടെ മകളാണ് ചാന്ദ്‌നി, ചെമ്മനാട് ലേസിയത്ത് സ്വദേശികളായ സി.യെ അബ്ദുര്‍ റഹ് മാന്‍- റംല ദമ്പതികളുടെ മകനാണ് റഫാസ്. റാങ്ക് ജേതാക്കളെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur University examination; First 3 rank for Kasaragod Govt. College in Geology
  < !- START disable copy paste -->

Post a Comment