Join Whatsapp Group. Join now!

82698 കന്നുകാലികള്‍, 1280 എരുമകള്‍, 2941 പന്നികള്‍; ജില്ലയില്‍ മെഗാ കുത്തിവെപ്പിനൊരുങ്ങി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ ഇന്ന് മുതല്‍ തുടക്കമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ വാര്‍ത്താ News, Kerala, Kasaragod, Animals, Vaccination, 82698 Cow, 1280, Cattle, 2941 pig; Animal Protection department to mega vaccination.
കാസര്‍കോട്: (my.kasargodvartha.com 20.06.2018) സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ ഇന്ന്  മുതല്‍ തുടക്കമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 പ്രവൃത്തിദിനങ്ങളിലായി നടത്തുന്ന കുത്തിവെപ്പുമായി കര്‍ഷകര്‍ സഹകരിക്കണമെന്നും കുത്തിവെപ്പിനായി 103 സ്‌ക്വാഡുകളെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കാസര്‍കോട് സീഡ് ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.

 News, Kerala, Kasaragod, Animals, Vaccination, 82698 Cow, 1280, Cattle,  2941 pig; Animal Protection department  to mega vaccination.

ജില്ലയില്‍ 82698 കന്നുകാലികള്‍, 1280 എരുമകള്‍, 2941 പന്നികള്‍ എന്നിവയ്ക്കാണ് കുത്തിവെപ്പെടുക്കുക. കുത്തിവെപ്പെടുത്ത കാര്യങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തും. കന്നുകാലികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസദുരന്ത നിവാരണ ധനസഹായം എന്നിവ ലഭിക്കുന്നതിന് ഇയര്‍ ടാഗ് കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രതിരോധ കുത്തിവെപ്പിന് ഉരു ഒന്നിന് 10 രൂപ നിരക്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഇനത്തില്‍ കര്‍ഷകന്‍ നല്‍കണം. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഉമ്മന്‍ പി രാജു, ഡോ. എസ് രാജലക്ഷ്മി, ഡോ. എ മുരളീധരന്‍, ഡോ. ഡി.കെ പ്രമോദ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, Animals, Vaccination, 82698 Cow, 1280, Cattle,  2941 pig; Animal Protection department  to mega vaccination. 

Post a Comment