Join Whatsapp Group. Join now!

നിപ വൈറസ്; ചികിത്സ നല്‍കുന്നതിനിടെ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ മാലാഖ ലിനിക്ക് ഉദുമക്കാര്‍ കൂട്ടായ്മയുടെ ആദരാഞ്ജലി; ടൗണില്‍ മെഴുകു തിരികള്‍ കത്തിച്ച് അനുശോചിച്ചു

നിപ വൈറസ് ബാധിതരെ പരിചരിച്ചതിനെ തുടര്‍ന്ന് പനി ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി സജീഷിന്റെ വിയോഗത്തില്‍ ഉദുമക്കാര്‍ കൂട്ടായ്മ മെഴുകുKerala, News, Udumakkar Koottayma Lini remembrance conducted
ഉദുമ: (www.kasargodvartha.com 23.05.2018) നിപ വൈറസ് ബാധിതരെ പരിചരിച്ചതിനെ തുടര്‍ന്ന് പനി ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി സജീഷിന്റെ വിയോഗത്തില്‍ ഉദുമക്കാര്‍ കൂട്ടായ്മ മെഴുകു തിരികള്‍ കത്തിച്ച് അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവിതം നോക്കാതെ നിപ വൈറസ് ബാധിച്ച രോഗികളെ സംരക്ഷിക്കുന്നതിനിടയില്‍ മെഴുകുതിരി പോലെ സ്വയം കത്തിയമര്‍ന്ന ലിനി നമുക്ക് പ്രകാശമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പാലക്കുന്ന് ടൗണില്‍ നടന്ന പരിപാടിയില്‍ ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു. സി.കെ. കണ്ണന്‍ പാലക്കുന്ന് സ്വാഗതം പറഞ്ഞു. ഡോ. നൗഫല്‍ കളനാട് അനുസ്മരണ പ്രഭാഷണം നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ജി മാധവന്‍,  ഉദുമക്കാര്‍ കൂട്ടായ്മ കണ്‍വീനര്‍ ഫറൂഖ് കാസ്മി, മെമ്പര്‍ പി.വി. സുമതി, ടി.കെ. അഹ് മദ് ഷാഫി, ഉദയ മംഗലം സഖി സെക്രട്ടറി ആരതി ചന്ദ്രന്‍, പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്ബ് ഭാരവാഹികളായ സജിത്ത് കരിപ്പോടി, മനോജ് പാലക്കുന്ന് പ്രസംഗിച്ചു.

ഉദുമക്കാര്‍ കൂട്ടായ്മ അംഗങ്ങളായ ഡോ. അബ്ദുല്‍ അഷ്‌റഫ്, പാലക്കുന്നില്‍ കുട്ടി, രാഘവന്‍ ഉദുമ, ഇ.കെ. മുഹമ്മദ് കുഞ്ഞി, ഭാസ്‌കരന്‍ ഉദുമ, എച്ച് ഹരിഹരന്‍, റഹ് മാന്‍ പൊയ്യയില്‍, സത്യനാഥ് പുതിയവളപ്പില്‍, ഹരിദാസ് തെല്ലത്ത്, ഹരീഷ് പാലക്കുന്ന്, കെ.പി. ലേഖ സുധീഷ്, കെ.സുജാത, മോണിക്ക മോഹനന്‍, മുരളി പള്ളം, മുസ്തഫ കാപ്പില്‍, വി.വി. രാജീവന്‍, രത്‌നാകരന്‍ ബാര, യൂസഫ് റൊമാന്‍സ്, അബ്ദുര്‍ റഹ് മാന്‍ എരോല്‍, സുകുപള്ളം, ഷാഫി പാക്യാര, മനോജ് മേഘ, സുകു കാച്ചു, വൈ. കൃഷ്ണദാസ്, വിജയകുമാര്‍ ബേവൂരി, അനില്‍ ഉദുമ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Udumakkar Koottayma Lini remembrance conducted

Post a Comment