Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ജില്ലാ തല റമദാന്‍ പ്രഭാഷണത്തിന് ശനിയാഴ്ച തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ എസ് കെ എസ് എസ് Kerala, News, SKSSF Ramadan preaching starts on Saturday
കാസര്‍കോട്: (my.kasargodvartha.com 31.05.2018) ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന് ശനിയാഴ്ച തുടക്കമാകും. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച മുതല്‍ ജൂണ്‍ അഞ്ചു വരെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഗ്രൗണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നത്. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട്ട് വര്‍ഷങ്ങളായി റമദാന്‍ പ്രഭാഷണം നടത്തി വരികയാണ്. ഈ വര്‍ഷം ക്യാമ്പെയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് 11 മേഖലകളിയും, 35 ക്ലസ്റ്ററുകളിലും, മൂന്ന് ശാഖകളിലുമായി സംഘടിപ്പിക്കുന്നത്. റമദാന്‍ പ്രഭാഷണങ്ങള്‍, ഐ എഫ് സി ക്ലാസുകള്‍, തര്‍ത്തീല്‍ ഖുര്‍ആന്‍ പാരായണ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു കഴിഞ്ഞു. കാലവര്‍ഷമാരംഭിച്ചതിനാല്‍ റമദാന്‍ പ്രഭാഷണത്തിനായെത്തുന്നവര്‍ക്ക് ഇരുന്ന് ശ്രവിക്കാന്‍ പന്തല്‍ സൗകര്യത്തോടെ
യുളള സദസ്സാണ് തയ്യാര്‍ ചെയ്തിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. ആധുനീക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യവും സ്‌ക്രീനിലൂടെ കാണാനുള്ള സൗകര്യമടക്കമുള്ള എല്ലാ സംവിധാനങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ രണ്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് ബദര്‍ മൗലീദ് സദസോടെ പരിപാടി ആരംഭിക്കും. സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷനാകും. ജൂണ്‍ മൂന്നിന് സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ട്രഷറര്‍ ബി എം കുട്ടി അധ്യക്ഷത വഹിക്കും. ജൂണ്‍ നാലിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിക്കും.

ജൂണ്‍ രണ്ട് മുതല്‍ നാലു വരെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി, ബദര്‍ ഒരു ചരിത്ര വായന, എത്രയും പ്രിയപ്പെട്ട ഭര്‍ത്താവ് അറിയുവാന്‍, അബൂബക്കര്‍ സിദ്ദീഖ് (റ) ഉമ്മത്തിന്റെ വഴികാട്ടി എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. വര്‍ഷങ്ങളായി എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനം ജൂണ്‍ അഞ്ചിന് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡണ്ടുമായ ഖാസി ത്വാഖ അഹ് മദ് മൗലവി ഖാസിയാറകം ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്തയുടെ പ്രമുഖര്‍ ഖത്തര്‍ ഹാജിയെ അനുസ്മരിക്കും. തുടര്‍ന്ന്
സമസ്തയുടെയും കീഴ്ഘടങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളുടെയും, പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മജ് ലിസുന്നൂര്‍ ആത്മീയ സദസ്സും, കൂട്ടുപ്രാര്‍ത്ഥനയും നടക്കും. കൂട്ടു പ്രാര്‍ത്ഥനക്ക് പ്രമുഖ സൂഫിവര്യന്‍ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നടക്കുന്ന സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി, സയ്യിദ് എന്‍ പി.എം സൈനുല്‍ ആബിദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടി കൃത്യം ഒമ്പത് മണിക്ക് ആരംഭിക്കും

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല ഹാജി, ജനറല്‍ കണ്‍വീനര്‍ താജുദ്ദീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് ചെയര്‍മാന്‍ ഹാരിസ് ദാരിമി ബെദിര, വര്‍ക്കിംഗ് കണ്‍വീനര്‍ മുഹമ്മദ് ഫൈസി, എസ്‌കെഎസ്എസ്എഫ് ജില്ലാ ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര, ജില്ലാ ഭാരവാഹികളായ സിദ്ദീഖ് ബെളിഞ്ചം, സലാം ഫൈസി പേരാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, ജൗഹര്‍ ഉദുമ, സ്വാദിഖ് മൗലവി ഓട്ടപ്പടവ് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, SKSSF Ramadan preaching starts on Saturday
  < !- START disable copy paste -->

Post a Comment