Join Whatsapp Group. Join now!

ഡബിള്‍ വണ്‍സ് റമദാന്‍ കിറ്റ് വിതരണം ചെയ്തു

ബ്യാരിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മംഗളൂരു 2011 ബാച്ച് സ്റ്റുഡന്റസ് കൂട്ടായ്മയായ 'ഡബിള്‍ വണ്‍സ്' News, Religion, Kerala, Ramadan Kit distributed by Double Once old student association
മംഗളൂരു:(my.kasargodvartha.com 29/05/2018)  ബ്യാരിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മംഗളൂരു 2011 ബാച്ച് സ്റ്റുഡന്റസ് കൂട്ടായ്മയായ  'ഡബിള്‍ വണ്‍സ്' റമദാന്‍ കിറ്റ് വിതരണം ചെയ്തു. മംഗളൂരുവിലാണ് കിറ്റ് വിതരണം ചെയ്തത്. അകാലത്തില്‍ പൊലിഞ്ഞുപോയ നാല് സുഹൃത്തുക്കളുടെ പേരില്‍ 2012 ല്‍ രൂപീകരിച്ച ഫോര്‍ ഫ്രണ്ട്‌സ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തോടെ എല്ലാ വര്‍ഷവും റിലീഫ് പ്രവര്‍ത്തനം നടത്തിവരാറുണ്ട്.

വരുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി റിലീഫ് പ്രവര്‍ത്തനം നടത്താന്‍ ട്രസ്റ്റ്  ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജുനൈദ് പച്ചക്കാട്, ജാവീദ് മഞ്ചേശ്വരം, ഷാഫി കൂടാളി, ജുബൈര്‍ കമ്പില്‍, ഫര്‍സീന്‍ തളങ്കര, ഉല്‍ഫത് ഷേണി, ബശാസ്, ഇല്ലിയാസ്, ഷെര്‍സി, റബുഹാന്‍ തുടങ്ങിയവരും കോളജ് പ്രതിനിധികളായ പ്രൊഫ. സഫുവാന്‍, ഷെരീഫ് വാര്‍ഡന്‍, നിസാര്‍ നാട്ടക്കല്‍ തുടങ്ങിയവരും സംബന്ധിച്ചു.

 News, Religion, Kerala, Ramadan Kit distributed by Double Once old student association

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Religion, Kerala, Ramadan Kit distributed by Double Once old student association 

Post a Comment