Join Whatsapp Group. Join now!

പൂച്ചക്കാട് സാന്ത്വനം മെഡിക്കല്‍ ക്യാമ്പ് 13ന്

എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് സഞ്ജീവനി ആശുപത്രി കാഞ്ഞങ്ങാടിന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സംയുക്താഭിമുഖ്യത്തില്‍ പൂച്ചക്കാട് വെച്ച് മെയ് 13ന് മെഡിക്കല്‍ ക്യാമ്പ് Kerala, News, Kasaragod, Poochakkad, Hospital, Medical Camp, Kanhangad,
പള്ളിക്കര: (my.kasargodvartha.com 05.05.2018) എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് സഞ്ജീവനി ആശുപത്രി കാഞ്ഞങ്ങാടിന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സംയുക്താഭിമുഖ്യത്തില്‍ പൂച്ചക്കാട് വെച്ച് മെയ് 13ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജി സി സി ചെയര്‍മാന്‍ ബി കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ലത്വീഫ് ഉദ്ഘാടനം ചെയ്തു.
Kerala, News, Kasaragod, Poochakkad, Hospital, Medical Camp, Kanhangad, Medical camp in poochakkad

കെ പി മുഹമ്മദ് കുഞ്ഞി (ചെയര്‍മാന്‍), മുനീര്‍ ബടക്കന്‍ (ജനറല്‍ കണ്‍വീനര്‍), കുഞ്ഞഹമ്മദ് മദര്‍ ഇന്ത്യ  (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കപ്പണ അബൂബക്കര്‍, അബ്ദുല്‍ ഖയ്യും, മുഹാജിര്‍ പൂച്ചക്കാട് എന്നിവരെ വൈസ് ചെയര്‍മാന്മാരായും റഫീഖ് കപ്പണ, അസീസ് മലായി എന്നിവരെ ജോ. കണ്‍വീനര്‍മാരായും തെരഞ്ഞടുത്തു. സ്വാലിഹ് ഹാജി മുക്കൂട്, അബ്ദുല്‍ മജീദ് എ പി, ഇംതിയാസ് (പ്രോഗ്രാം) അബൂബക്കര്‍ പി, ബി കെ അബൂബക്കര്‍, അബിനാസ്, അസ്ഹര്‍, ബി കെ സവാദ്, അബൂബക്കര്‍ സിദ്ദീഖ്, ത്വയ്യിബ്, റഊഫ് കണ്ടത്തില്‍, മുനീര്‍ സ്റ്റാര്‍ (പ്രചാരണം), നൗഷാദ്, ശഹ്ശാദ് (വളണ്ടിയര്‍) എന്നി ഉപസമിതികളെയും യോഗം തെരെഞ്ഞടുത്തു.

ഉമര്‍ സഖാഫി, അഷ്‌റഫ്, കരിപ്പൊടി, കെ പി മുഹമ്മദ് കുഞ്ഞി, പി കെ കെ പൂച്ചക്കാട്, ശരീഫ് ബടക്കന്‍, ഇംതിയാസ്, സലാം ബടക്കന്‍, കുഞ്ഞഹമ്മദ് ഖാലിദിയ്യ, മുഹാജിര്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെ പി മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇംതിയാസ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Poochakkad, Hospital, Medical Camp, Kanhangad, Medical camp in poochakkad 

Post a Comment