Join Whatsapp Group. Join now!

കുടുംബശ്രീ സംസ്ഥാന കലാമേള; കാസര്‍കോട് കിരീടം നിലനിര്‍ത്തി

എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റോടെ തുടര്‍ച്ചയായി രണ്ടാം Kerala, News, Kasaragod, Winner, Kudumbashree, Cultural Fest, Kudumbasree State Kalamela; Kasaragod winners
കാസര്‍കോട്: (www.kasargodvartha.com 10.05.2018) എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റോടെ തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷവും ജേതാക്കളായ കാസര്‍കോട് ജില്ല അരങ്ങ് കുടുംബശ്രീ കലോത്സവത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചാണ് ഒന്നാം സ്ഥാനം നേടിയത്.

93 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 75 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എടപ്പാളിലെ കുടുംബശ്രീ പ്രവര്‍ത്തകയായിരുന്ന മിനിമോളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയും കാസര്‍കോട് ജില്ലാമിഷന്‍ ഏറ്റുവാങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

പി കെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. എഡിഎസ്സ് തലം മുതല്‍ സിഡിഎസ്സ്, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങലിലായാണ് കുടുംബശ്രീ കലാ മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, എഡിഎംസി മാരായ ഹരിദാസ് ഡി,  ഹരിദാസന്‍ സി, പ്രകാശന്‍,  ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരാണ് അരങ്ങ് ജില്ലാതല ടീമിനെ നയിച്ചത്.

 Kerala, News, Kasaragod, Winner, Kudumbashree, Cultural Fest, Kudumbasree State Kalamela; Kasaragod winners

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Winner, Kudumbashree, Cultural Fest, Kudumbasree State Kalamela; Kasaragod winners. 

Post a Comment