Join Whatsapp Group. Join now!

ചെന്നിക്കരയില്‍ ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ് 5 മുതല്‍

ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഹ് മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ് മെയ് അഞ്ചിന്. ജില്ലാ കബഡി അസോസിയേഷന്റെ Kerala, News, Kabaddi Tournament in Chennikkara starts on May5th
കാസര്‍കോട്: (my.kasargodvartha.com 02.05.2018) ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഹ് മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ് മെയ് അഞ്ചിന്. ജില്ലാ കബഡി അസോസിയേഷന്റെ സഹകരണത്തോടെ ചെന്നിക്കര ഫ്‌ളഡ്‌ലൈറ്റ് കബഡി ഗ്രൗണ്ടിലാണ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണമെന്റ്.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 20 ടീമുകള്‍ മത്സരിക്കാനെത്തും. പ്രൊ കബഡി താരങ്ങളായ സാഗര്‍ ബി കൃഷ്ണ, അനൂപ് ആറാട്ടുക്കടവ്, അഖില്‍ കൊല്ലം സായ്, നിഷാന്ത് കുതിരക്കോട് തുടങ്ങിയ പ്രഖുഖര്‍ വിവിധ ടീമുകളില്‍ കളിക്കാനെത്തും. ജേതാക്കള്‍ക്ക് 50,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. മൂന്ന്, നാല് സ്ഥാനകാര്‍ക്ക് 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. മികച്ച ഓള്‍റൗണ്ടര്‍, മികച്ച റൈഡര്‍, മികച്ച ക്യാച്ചര്‍, ഡൂ ഓര്‍ ഡൈ സ്‌പെഷ്യലിസ്റ്റ്, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലെ മികച്ച കളിക്കാര്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കും.

ചെന്നിക്കരയില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് ടുര്‍ണമെന്റ്. കാണികള്‍ക്ക് ഇരുന്ന് കളി കാണാന്‍ പ്രത്യേക സൗകര്യമുണ്ടാകും. ലൈവ് സ്‌ക്രീനും തയ്യാറാക്കിയിട്ടുണ്ട്. ഫോണ്‍: 9895624524, 9809523568, 9747834777. ശനിയാഴ്ച വൈകിട്ട് ആറിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കബഡി താരങ്ങളായ ജഗദീഷ് കുമ്പള, സാഗര്‍ ബി കൃഷ്ണ, അനൂപ് ആറാട്ടുക്കടവ്, നിഷാന്ത് കിതിരക്കോട്, അഖില്‍ കൊല്ലം സായ്, ഗിരീഷ് മുല്ലച്ചേരി, മാരത്തണ്‍ താരം രാഗേഷ് പെരുമ്പള എന്നിവരെ ആദരിക്കും. കാസര്‍കോട് നിരവധി കബഡി താരങ്ങളെ വാര്‍ത്തെടുത്ത ക്ലബാണ് ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ജില്ലയിലെ നിരവധി ടൂര്‍ണമെന്റുകളില്‍ ജേതാക്കളായിട്ടുണ്ട്. കലാ, സാംസ്‌കാരിക, ജീവകാരുണ്യ, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ദിനേശ് നുള്ളിപ്പാടി, ജനറല്‍ കണ്‍വീനര്‍ വിനു ചെന്നിക്കര, ബാലന്‍ ചെന്നിക്കര, ക്ലബ് പ്രസിഡന്റ് അനില്‍ ചെന്നിക്കര, സുനില്‍ ചെന്നിക്കര, മുഹമ്മദ് ഹാഷിം എന്നിവര്‍ പങ്കെടുത്തു.
Kerala, News, Kabaddi Tournament in Chennikkara starts on May 5th


Keywords: Kerala, News, Kabaddi Tournament in Chennikkara starts on May 5th
  < !- START disable copy paste -->

Post a Comment