Join Whatsapp Group. Join now!

റവന്യൂ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ചേര്‍ത്ത് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂള്‍

നവാഗതര്‍ക്ക് സ്വാഗതം നല്‍കി വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം News, Kerala, Kasargod, Nellikkunnu, Entrance festival, Entrance festival in Nellikkunnu Anwarul Uloom AUP School.
കാസര്‍കോട്: (my.kasargodvartha.com 01.06.2018) നവാഗതര്‍ക്ക് സ്വാഗതം നല്‍കി വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു. റവന്യൂ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ചേര്‍ത്ത് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂള്‍. 120 ലധികം കുട്ടികളാണ് ഈ സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനായെത്തിയത്.

പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എ.കെ മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഖമറുദ്ദീന്‍ തായല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാഫി തെരുവത്ത്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം സുബൈര്‍, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഖാദര്‍ ബെല്‍ക്കാട്, ഹമീദ് ബദ് രിയ, അബ്ദുര്‍ റഹ് മാന്‍ ചക്കര, സലീം ലിപ്ടണ്‍, അബ്ബാസ് വെറ്റില, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹാജിറ, സിയാന ഹനീഫ്, അധ്യാപകരായ വിനോദ്കുമാര്‍, വേണുഗോപാല്‍, ബാബു തോമസ്, അബ്ദുല്‍ ബഷീര്‍, ജയശ്രീ, പ്രമീള, ഉഷാ റാണി എന്നിവര്‍ സംബന്ധിച്ചു.









(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Nellikkunnu, Entrance festival, Entrance festival in Nellikkunnu Anwarul Uloom AUP School.

Post a Comment