Join Whatsapp Group. Join now!

പൊതുപ്രവര്‍ത്തകരെ അടിച്ചൊതുക്കാമെന്നത് പോലീസിന്റെ വ്യാമോഹം: എന്‍.യു അബ്ദുല്‍ സലാം

ഭരണക്കാരുടേയും, ചില പ്രസ്ഥാനക്കാരുടേയും അച്ചാരം പറ്റി പൊതുപ്രവര്‍ത്തകരെ അടിച്ചൊതുക്കി നാട്ടില്‍ പോലീസ് രാജ് നടപ്പാക്കാമെന്നത് കാസര്‍കോട്ടെ പോലീസിന്റെ വ്യാമോഹം Kerala, News, SDPI, SDPI Police station march conducted
കാസര്‍കോട്: (my.kasargodvartha.com 18.04.2018) ഭരണക്കാരുടേയും, ചില പ്രസ്ഥാനക്കാരുടേയും അച്ചാരം പറ്റി പൊതുപ്രവര്‍ത്തകരെ അടിച്ചൊതുക്കി നാട്ടില്‍ പോലീസ് രാജ് നടപ്പാക്കാമെന്നത് കാസര്‍കോട്ടെ പോലീസിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം പറഞ്ഞു. ഹര്‍ത്താലിനെ മറയാക്കി മുന്‍വൈരാഗ്യം വെച്ചാണ് ചില പോലീസുകാര്‍ പെരുമാറിയത്. my.kasargodvartha.com

അകാരണമായി പോലീസ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കൊണ്ടുപോയതിനെ അന്വേഷിക്കാന്‍ ചെന്ന എസ്.ഡി.പി.ഐ മുനിസിപ്പല്‍ പ്രസിഡണ്ടിനേയും, പ്രവര്‍ത്തകരേയും സ്റ്റേഷനിലിട്ട് മാരകമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  my.kasargodvartha.com

പൊതുജനങ്ങളുടെ നികുതി പണം കൊണ്ട് കുടുംബ പോറ്റുന്ന പോലീസ്, നീതി തേടി പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരെ
മര്‍ദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, നീതി നടപ്പിലാക്കലാണ് പോലീസ് ചെയ്യേണ്ടതെന്നും ലോക്കപ്പ് മരണങ്ങളും, മുന്നാം മുറയും പിണറായി പോലീസിന്റെ മുഖമുദ്രയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  my.kasargodvartha.com

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന് എന്‍.യു അബ്ദുല്‍ സലാം, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, സക്കരിയ ഉളിയത്തടുക്ക, അഷ്‌റഫ് കോളിയടുക്ക, ഫൈസല്‍ കോളിയടുക്ക, മുഹമ്മദ് കരിമ്പളം, സമീര്‍ തളങ്കര നേതൃത്വം നല്‍കി. പോലീസ് സ്റ്റേഷന്‍ പരിസരത്ത് സി.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു.

WATCH VIDEO




< !- START disable copy paste -->

Post a Comment