കുമ്പള: (my.kasargodvartha.com 22.04.2018) കത്വ- ഉന്നോവ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ കെ.സ്.ആര്‍.ടി.സി ബസിനു കല്ലെറിഞ്ഞു എന്നതിന് കുമ്പള സ്റ്റേഷന്‍ പരിധിയില്‍ ചിലരെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ക്ക് എസ്.ഡി.പി ഐയുമായി യാതൊരു ബന്ധമില്ലാ എന്ന് പോലീസിന് വ്യക്തമായതായും എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അവരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയ കുമ്പള എസ്.ഐ സംഘ്പരിവാറിനേയും, ഭരണക്കാരേയും തൃപ്തിപ്പെടുത്തുകയാണ് ചെയ്തതെന്നും എസ്ഡിപിഐ ഭാരവാഹികള്‍ കുമ്പളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കുമ്പള സ്റ്റേഷനില്‍ മുമ്പും പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത കുറ്റവാളികളേയും, കുറ്റകൃത്യങ്ങളേയും പാര്‍ട്ടിയുടെ മേലില്‍ വെച്ച് കെട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് കുമ്പള സ്റ്റേഷനിലെ സ്ഥിരം പദ്ധതികളാണെന്നും ഭരണ-സംഘ്പരിവാര്‍ വിഭാഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുന്ന പ്രവര്‍ത്തികളാണ് കുമ്പള പോലീസ് നടത്തിയിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
ജനാതിപത്യ-മതേതര സമൂഹത്തില്‍ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശത്തേയാണ് കുമ്പള പോലീസ് തടയുന്നത്. പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറുന്നതിനും വിഷയങ്ങളില്‍ സത്യസന്ധത കാണിക്കുന്നതിനും കുമ്പള പോലീസ് പഠിക്കേണ്ടതുണ്ട്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പോലീസ് പിന്തിരിയണമെന്നും സംഘ്പരിവാര്‍- ഭരണ വര്‍ഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയെ അപകീര്‍ത്തീപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനാതിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
വാര്‍ത്താ സമ്മേളനത്തില്‍ ഖാദര്‍ അറഫ (ജില്ലാ സെക്രട്ടറി), മജീദ് പാവള (മണ്ഡലം പ്രസിഡന്റ്), അന്‍സാര്‍ ഹൊസങ്കടി (മണ്ഡലം സെക്രട്ടറി), അഷ്‌റഫ് കുമ്പള (പഞ്ചായത്ത് പ്രസിഡന്റ്) എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI, Police, Kasaragode, Kumbala, Social Media, Harthal, Arrest, KSRTC, SDPI against Police.