Join Whatsapp Group. Join now!

ജലദൗര്‍ലഭ്യതയും മയക്കുമരുന്നും സമൂഹം നേരിടേണ്ടി വരുന്ന വലിയ രണ്ട് വിപത്തുകള്‍: ഡി.വൈ.എസ്.പി. സുകുമാരന്‍

ഭാവി തലമുറ അഭിമുഖീകരിക്കേണ്ടുന്ന വലിയ രണ്ട് വിപത്തുകളാവും ജല ദൗര്‍ലഭ്യതയും മയക്ക് മരുന്നിന്റെ ഉപയോഗവുമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍. Kerala, News, DYSP Sukumaran inaugurates club annual day celebration
കാസര്‍കോട്: (my.kasargodvartha.com 08.04.2018) ഭാവി തലമുറ അഭിമുഖീകരിക്കേണ്ടുന്ന വലിയ രണ്ട് വിപത്തുകളാവും ജല ദൗര്‍ലഭ്യതയും മയക്ക് മരുന്നിന്റെ ഉപയോഗവുമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം മത്സരിച്ച് മുന്നേറുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തകര്‍ അവരുടെ നോട്ടം ഈ മേഖലയിലേക്ക് കൂടി വ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീബാഗില്‍ ഡെയിസ് തായല്‍ ക്ലബ്ബിന്റെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം നാല് സംവത്സരങ്ങളിലൂടെ ഡെയിസ് തായല്‍, നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലവും, രോഗികള്‍ക്ക് ചികിത്സാ സഹായവും, കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കിക്കൊണ്ട് മറ്റു ക്ലബ്ബുകള്‍ക്ക് മാതൃകയാവുകയാണെന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്  പ്രസിഡന്റ് എസ്.എം. നാസര്‍ അധ്യക്ഷത വഹിച്ചു. വീട് വെക്കാനുള്ള സ്ഥലത്തിന്റെ ആധാരം എസ്.എ. ഖമറുദ്ദീന്‍ ചടങ്ങില്‍ വെച്ച് കൈമാറി. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും, രോഗികള്‍ക്ക് ചികിത്സാര്‍ത്ഥമുള്ള ധന സഹായവും വിവിധ ക്ലബ്ബംഗങ്ങള്‍ വിതരണം ചെയ്തു.

റംഷാദ് ബി. സ്വാഗതം പറഞ്ഞു. ഹാരിസ് ചൂരി, ഹനീഫ് പാണളം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.എ മാഹിന്‍ അടുക്കം, അബ്ബാസ് മുളികണ്ടം, മഹ് മൂദ് മഞ്ചത്തടുക്കം, ബി.എം. അബൂബക്കര്‍, ഹമീദ് മുളികണ്ടം, ഇബ്രാഹിം കോടിമജല്‍, റസാഖ് ഹാജി, മുഹമ്മദ്കുഞ്ഞി ചേനക്കുണ്ട് സിദ്ദീഖ് ബമ്പന്‍, നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് ജുമാ മസ്ജിദ് മുന്‍ ഖത്തീബ് അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എസ്.പി അബ്ദുല്ല ഹാജി, ബട്ടിയപ്പ ശെട്ടി, ശ്യാമള ടീച്ചര്‍, എ എസ് മുഹമ്മദ്കുഞ്ഞി, എം.പി. അബ്ദുല്ല, യൂസഫ് പള്ളം, ശ്യാമള ടീച്ചപ് എന്നിവരെ ഡി.വൈ.എസ്.പി. എം, വി. സുകുമാരന്‍ ഷാളണിയിച്ച് മെമന്റോ നല്‍കി ആദരിച്ചു.



Keywords: Kerala, News, DYSP Sukumaran inaugurates club 4th anniversary
< !- START disable copy paste -->

Post a Comment