Join Whatsapp Group. Join now!

ആസിഫാ ബാനുവിന്റെ മൃഗീയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് 10 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രകടനം

ജമ്മു കാശ്മീരിലെ ആസിഫയെന്ന എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍Kerala, News, Asifa's murder SDPI protested
കാസര്‍കോട്: (my.kasargodvartha.com 13.04.2018) ജമ്മു കാശ്മീരിലെ ആസിഫയെന്ന എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ പ്രധിഷേധപ്രകടനം നടത്തി.

കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രകടനത്തിന് എന്‍ യു അബ്ദുല്‍ സലാം, ബഷീര്‍ നെല്ലിക്കുന്ന്, മനാഫ് അണങ്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൃക്കരിപ്പൂരില്‍ നടത്തിയ പ്രകടനത്തിന് ഡോ. സിറ്റി സുലൈമാന്‍ നേതൃത്വം നല്‍കി. ഉളിയതടുക്കയില്‍ നടന്ന  പ്രകടനത്തിന് സകരിയ ഉളിയത്തടുക്ക, സഹദ് ഉളിയത്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹൊസങ്കടി, കുമ്പള, മേല്‍പറമ്പ്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ പ്രകടനത്തിന് മറ്റ് പഞ്ചായത്ത് മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.




< !- START disable copy paste -->

Post a Comment