സഫ് വാന്‍ തുരുത്തി
(www.kasargodvartha.com 21.04.2018) ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ സാമൂഹ്യവിരുദ്ധര്‍ ചെയ്യുന്ന അക്രമത്തിന്റെ പേരില്‍ നിരപരാധികളായ ജനങ്ങള്‍ക്കുനേരെയും അവരുടെ വാഹനങ്ങള്‍ക്കു നേരെയും തിരിയുന്ന സംഭവം വര്‍ദ്ധിച്ചുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് വാരാപ്പുഴയിലെ കസ്റ്റഡി മരണം. ഇതൊരു മരണംകൊണ്ട് പുറംലോകം അറിഞ്ഞതെങ്കില്‍ ഇങ്ങനെ എത്രപേര്‍ അകാരണമായി പോലീസ് മര്‍ദനത്തിന് ഇരയായിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.
കേരള പൊലീസിലെ സംഘപരിവാര്‍ നയം എടുത്തു പറയേണ്ട കാര്യമാണ്. ഈയിടെയാണ് പോലീസുദ്യോഗസ്ഥര്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് ആസ്ഥാനത്തടക്കം ആര്‍ എസ് എസ് അനുകൂലികള്‍ ചുവടുറപ്പിച്ചു എന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്.
തുല്യനീതി നടപ്പിലാക്കേണ്ട നിയമപാലകര്‍ തന്നെ വര്‍ഗീയ കോമരങ്ങള്‍ക്ക് അനുകൂല ഭാവം പ്രകടിപ്പിക്കുമ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇതൊരു പ്രചോദനമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള പോലീസ് സേനയിലെ സത്യസന്ധതയും, കാര്യക്ഷമതയുമുള്ള ബഹുഭൂരിഭാഗം വരുന്ന ഉദ്യോഗസ്ഥര്‍ക്കും ദുഷ്പ്രവര്‍ത്തിയുമായി മുന്നോട്ടുപോകുന്ന ഇങ്ങനെയുള്ള ചില പോലീസുകാര്‍ സേനക്ക് മൊത്തം അപമാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
യൂണിഫോം ദേഹത്തുകയറിയാല്‍ ഞാനെന്ന ഭാവം നടിക്കുന്ന ഏമാന്മാരുടെ മുഖത്തുനോക്കി അനീതിക്കെതിരെ ഒന്ന് നാവനക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് സാധാരണക്കാരായ ജനങ്ങള്‍ക്കുള്ളത്. മറുത്തൊരു അക്ഷരം സംസാരിച്ചാല്‍ പിന്നെ വരുന്നത് അസഭ്യവര്‍ഷവും, ഭീഷണിയും, കള്ളക്കേസുമൊക്കെയാണ്. പ്രതികരണ സ്വാതന്ത്ര്യത്തെയാണ് ഇതിലൂടെ ചില പോലീസുകാര്‍ അടിച്ചമര്‍ത്തുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പവറുള്ളത്. നിയമപാലകര്‍ എന്ന നിലയില്‍ ബഹുമാനം നല്‍കുമ്പോള്‍ അത് ജനങ്ങളുടെ ബലഹീനതയായി കാണരുത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതിനൊരു അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നുവേണം പറയാന്‍. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, സമൂഹത്തില്‍ കുഴപ്പം സൃഷ്ട്ടിക്കുന്നവര്‍ പിടിക്കപ്പെടണം, അത്പോലെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കൈകള്‍ കൊണ്ട് തന്നെ അത് ഇല്ലാതെയാകുമോയെന്ന് ജനങ്ങളില്‍ ഉളവാകുന്ന ഭയവും എടുത്തുകളയാന്‍ ഒരു യഥാര്‍ത്ഥ നിയമപാലകന് കഴിയണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kerala, police, Police Criminal, Government, Sangh parivar, Safwan Thuruthi, Crime, Report, DGP, Article about Police attack.