Join Whatsapp Group. Join now!

യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍-3 ലോഗോ പ്രകാശനം ചെയ്തു

യു.എ.ഇ അമാസ്‌ക് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -3 യുടെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍News, Gulf, Sports, UAE Amasc Premiere league Season-3 logo released
ദുബൈ: (my.kasargodvartha.com 10.03.2018) യു.എ.ഇ അമാസ്‌ക് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -3 യുടെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല യു.എ.ഇ അമാസ്‌ക് അഡ് വൈസറും എ.പി.എല്‍ കമ്മിറ്റി ചെയര്‍മാനുമായ ഉമ്മര്‍ പാണളം, യു.എ.ഇ അമാസ്‌ക് ചെയര്‍മാന്‍ മുനീര്‍ എസ്.ഇ.എസ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കണ്‍വീണര്‍ ഇര്‍ഫാല്‍ പി.എ, ട്രഷറര്‍ ജലീല്‍ ഗോവ, യു.എ.ഇ അമാസ്‌ക് അംഗം സാബിത്ത് എന്നിവര്‍ സംബന്ധിച്ചു. മാര്‍ച്ച് 22ന് ദുബൈ അബുഹൈല്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന ലീഗില്‍ സാഫ്ക്കൊ എമറാത്ത്, എഫ്.സി ഗോവ, സി.കെ ഫൈറ്റേര്‍സ്, റിലയന്‍സ് എഫ്.സി, 786 സ്‌ട്രൈക്കേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകള്‍ മാറ്റുരക്കും.

ഫുട്ബോളിനെ നെഞ്ചിലേറ്റി നടക്കുന്ന ടീം അമാസ്‌ക് സന്തോഷ് നഗറിലെ പ്രവാസികള്‍ക്കുപുറമേ നാട്ടില്‍ നിന്നുള്ള താരങ്ങളും ലീഗില്‍ പങ്കെടുക്കാനായി ഗള്‍ഫിലെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Sports, UAE Amasc Premiere league Season-3 logo released
< !- START disable copy paste -->

Post a Comment