Join Whatsapp Group. Join now!

ഖത്തര്‍ അമാസ്‌ക് ഭാരവാഹികള്‍

അമാസ്‌ക് സന്തോഷ് നഗറിന്റെ ഖത്തര്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ബുധനാഴ്ച്ച രാത്രി 8.30 ന് ഖത്തറിലെ ബൈത്തുല്‍ അസീസിയയില്‍ വെച്ച് നടന്ന യോഗത്തില്‍ ചെയര്‍മാനായി Gulf, News, Qatar Amasc Office bearers
ദോഹ: (my.kasargodvartha.com 10.03.2018) അമാസ്‌ക് സന്തോഷ് നഗറിന്റെ ഖത്തര്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ബുധനാഴ്ച്ച രാത്രി 8.30 ന് ഖത്തറിലെ ബൈത്തുല്‍ അസീസിയയില്‍ വെച്ച് നടന്ന യോഗത്തില്‍ ചെയര്‍മാനായി അഷ്‌റഫ് ഡാന്‍ഡിയേയും കണ്‍വീനറായി സിദ്ദീഖ് മുഹമ്മദ് കുഞ്ഞിയേയും ട്രഷററായി ശിഹാബ് എം.കെയേയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാരായി റഷീദ്, ലത്വീഫ്, ജോ. കണ്‍വീനര്‍മാരായി അജു, ഷമീം എന്നിവരേയും തിരഞ്ഞെടുത്തു.

ഖത്തര്‍ അമാസ്‌ക് മീഡിയ ഡസ്‌കിലേക്ക് മിക്ദാദ്, മുസ്തഫ, താജുവിനേയും അഡൈ്വസറി ബോഡിലേക്ക് അബ്ബാസ്, കാദര്‍, സിയാദ്, സത്താര്‍ എന്നിവരേയും നിയമിച്ചു. യോഗത്തില്‍ പുതിയ കമ്മിറ്റിയുടെ ആദ്യ സംരംഭമായി സന്തോഷ് നഗറില്‍ വിപുലമായി നടത്തുന്ന ഒ.എസ്.എമാരയുടെ സില്‍വര്‍ ജൂബിലി പരിപാടിക്കുള്ള ഖത്തര്‍ അമാസ്‌കിന്റെ ഫണ്ട് അഷ്‌റഫ് ഡാന്‍ഡി ശിഹാബ് എം.കെയ്ക്കു കൈമാറി.

കാസര്‍കോട്ടെ ലഹരിയില്‍ ഉണ്ടാകുന്ന വിപത്തിനെപറ്റിയും യോഗത്തില്‍ ചര്‍ച്ചയായി. തുടര്‍ന്ന് കഴിഞ്ഞ കാലയളവില്‍ വിജയകരമായി പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങളെ പറ്റിയും ചര്‍ച്ച ചെയ്തു. യോഗത്തില്‍ മെമ്പര്‍മാരായ അഷ്‌റഫ്, ഫൈസല്‍, കാദര്‍ വെള്ളിപ്പാടി, മിദ്‌ലാജ്, ഹക്കീം എന്നിവര്‍ സംബന്ധിച്ചു.



< !- START disable copy paste -->

Post a Comment