Join Whatsapp Group. Join now!

കെ എസ് ടി പി റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കുന്ന് വികസന ആക്ഷന്‍ കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി, കെഎസ്ടിപി പ്രൊജക്ട് മാനേജരെ നേരില്‍കണ്ട് ചര്‍ച്ച നടത്തി

കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഉദുമ മുതല്‍ ബേക്കല്‍ പാലം വരെയുള്ള പ്രദേശത്തെ അപാകതകള്‍ പരിഹരിക്കണമെന്നും ബാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍Kerala, News, KSTP Road; Development action committee petition submitted
പാലക്കുന്ന്: (my.kasargodvartha.com 06.03.2018) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഉദുമ മുതല്‍ ബേക്കല്‍ പാലം വരെയുള്ള പ്രദേശത്തെ അപാകതകള്‍ പരിഹരിക്കണമെന്നും ബാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് പാലക്കുന്ന് വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. കെഎസ്ടിപി പ്രൊജക്ട് മാനേജരെക്കണ്ട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നല്‍കി ചര്‍ച്ച നടത്തി.

കാര്യങ്ങളൊക്കെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും, വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ തടയുന്നതിന് തൃക്കണ്ണാട് പ്രദേശത്ത് പൈപ്പ് വേലി കൊണ്ടുള്ള നടപ്പാത നിര്‍മ്മിക്കാമെന്നും സീബ്രാ ക്രോസിംഗ് സ്ഥാപിക്കാമെന്നും കൂടാതെ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിക്കാമെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കെഎസ്ടിപി പ്രൊജക്ട് മാനേജരുമായുള്ള ചര്‍ച്ചയില്‍ തൃക്കണ്ണാട്, പാലക്കുന്ന് ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ്, നൂറുല്‍ ഹുദാ സ്‌ക്കൂള്‍ റോഡ്, ജുമാ മസ്ജിദ് റോഡ് തുടങ്ങിയ പ്രാധാനപ്പെട്ട കണക്ടട് റോഡുകളുടെ പണി രണ്ടു ദിവസത്തിനകം തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കി.

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷക്കായി പൈപ്പ് വേലി സ്ഥാപിച്ചുള്ള നടപ്പാത, സീബ്രാ ക്രോസുകള്‍, പാലക്കുന്നിലെ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിന് പരിഹാരം, ഡ്രൈനേജ് അപാകതകള്‍ പരിഹരിക്കല്‍, ബസ് പെയിന്റിംഗ് ഷെഡുകള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍, ബസ് ബേ മുതലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാമെന്നും അറിയിച്ചു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കുന്നതിനായി കെഎസ്ടിപി കണ്‍സള്‍ട്ടന്റ് ദാമോദരന്‍ സ്ഥലം സന്ദര്‍ശിക്കാമെന്നും അറിയിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

പാലക്കുന്ന് വികസന ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ മധു മുതിയക്കാല്‍, അബ്ബാസ് അലി ആസിഫ്, കാസിം പൈക്കത്ത് വളപ്പില്‍ (മാക്‌സ്), ഹാരിഫ് പള്ളിക്കുന്നില്‍, എ.എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KSTP Road; Development action committee petition submitted
< !- START disable copy paste -->

Post a Comment