ദോഹ: (my.kasargodvartha.com 08.03.2018) വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ പോലും കാര്‍ന്നുതിന്നുന്ന കഞ്ചാവ് മാഫിയകളെ പിഴുതെറിയാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഖത്തര്‍ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അറിവ് നേടാനായ് വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികളില്‍ പലരും കഞ്ചാവ് മാഫിയകളുടെ പിടിയിലാണ്. ഇതിന് വേണ്ടി ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും, പോലിസ് ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് പ്രതിവിധി കണ്ടെത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗ്രീന്‍ ചില്ലി റസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗം കെ എം സി സി മുന്‍ ജില്ലാ ജനറല്‍ സക്രട്ടറി ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു. റഫീഖ് കുന്നില്‍, ശാഫി മാടന്നൂര്‍, ബഷീര്‍ സ്രാങ്ക്, ജാഫര്‍ പള്ളം, അഷ്‌റഫ് കുളത്തുംകര, സാബിത്ത് തുരുത്തി, സിദ്ദീഖ് ഷര്‍ഖി, ഷാക്കിര്‍ കാപ്പി, ഷംനാസ് എന്നിവര്‍ സംസാരിച്ചു. ശഫീഖ് ചെങ്കളം സ്വാഗതവും ബഷീര്‍ കെ എഫ് സി നന്ദിയും പറഞ്ഞു.
Keywords: Gulf, News, Ganja, Meeting, Students, Doha, Kasargod Municipal KMCC, Kasargod Municipal KMCC on drug Mafia