Join Whatsapp Group. Join now!

ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ഡി.എഫ്.വൈ.ഐയും യുവമോര്‍ച്ചയും

വര്‍ദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ ലഹരിമുക്ത കാസര്‍കോടിനായി കൈകോര്‍ക്കാമെന്ന News, Kerala, DYFI, Yuva Morcha,
കാസര്‍കോട്:(my.kasargodvartha.com 25/03/2018) വര്‍ദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ ലഹരിമുക്ത കാസര്‍കോടിനായി കൈകോര്‍ക്കാമെന്ന മുദ്രാവാക്യമുയര്‍ത്തി ഡി.എഫ്.വൈ.ഐയും യുവമോര്‍ച്ചയും കൂട്ടയോട്ടം നടത്തി. ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടയോട്ടം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് പാടി അധ്യക്ഷത വഹിച്ചു. ടി.എം.എ. കരീം, സുനില്‍ കടപ്പുറം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
News, Kerala, DYFI, Yuvmorcha, DYFI and Yuvmorcha Kootayotam against Drug Mafia

മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച കൂട്ടയോട്ടം സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ് കുമര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍, നേതാക്കളായ സുമിത് രാജ്, പ്രദീപ് കൂട്ടക്കനി, ധന്‍രാജ്, കീര്‍ത്തന്‍ ജെ. കുഡ്ലു തുടങ്ങിയവര്‍ സംബന്ധിച്ചു.

ലഹരിമുക്ത കാസര്‍കോടിനായി കൈകോര്‍ക്കാമെന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലം തലത്തില്‍ സെമിനാറുകളും പൊതുയോഗങ്ങളും യുവമോര്‍ച്ച സംഘടിപ്പിച്ചു.


Keywords: News, Kerala, DYFI, Yuvmorcha, DYFI and Yuvmorcha Kootayotam against Drug Mafia

Post a Comment