കാസര്‍കോട്: (my.kasargodvartha.com 01.03.2018) സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക പകരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് എബി കുട്ടിയാനം എഴുതിയ വീട് പറഞ്ഞ കഥ എന്ന പുസ്തകം മാര്‍ച്ച് മൂന്നാം വാരം പുറത്തിറങ്ങും. സായിറാം ഭട്ടിന്റെ ബാല്യകാലം തൊട്ട് വീട് മുതല്‍ സമൂഹ വിവാഹവും മെഡിക്കല്‍ ക്യാമ്പും വരെയുള്ള വിവിധങ്ങളായ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്ന പുസ്തകം ചെമ്പരത്തി പ്രസാധകരാണ് പുറത്തിറക്കുന്നത്.
പ്രമുഖ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് അവതാരിക എഴുതിയത്. തല ചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് ഇതുവരെയായി സായിറാം ഭട്ട് 250 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. അതിനുപുറമെ നിരവധി കുടിവെള്ള പദ്ധതികളും സമൂഹവിവാഹവും മെഡിക്കല്‍ ക്യാമ്പുകളും തയ്യില്‍ മെഷീനുകളും വിദ്യഭ്യാസ സഹായവുമെല്ലാം സേവനത്തിന് തിളക്കമേകുന്ന പ്രവര്‍ത്തനങ്ങളാണ്.
പുസ്തക പ്രകാശനത്തോടൊപ്പം ബദിയഡുക്ക പൗരാവലി സായിറാം ഭട്ടിന് ആദരിക്കും. പരിപാടിയുടെ ഭാഗമായി ബദിയഡുക്ക പഞ്ചായത്ത് ഹാളില്‍ സ്വാഗത സംഘം രൂപീകരണം യോഗം ചേര്‍ന്നു. പ്രസിഡന്റ്് കെ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: മാഹിന്‍ കേളോട്ട് (ചെയര്‍മാന്‍,) പ്രൊഫ. ശ്രീനാഥ്, അന്‍വര്‍ ഓസോണ്‍ (വൈസ് ചെയര്‍മാന്‍), അഖിലേഷ് നഗുമുഖം (ജനറല്‍ കണ്‍വീനര്‍), മാത്തുകുട്ടി വൈദ്യര്‍ (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Featured, Sairam Bhat, Book Release, Abi Kuttiyanam.